General News

രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തു

Tue, Jul 25, 2017

Arabianewspaper 172
രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജെ എസ് ഖെഹാര്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു.


സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.


രാജ്ഘട്ടത്തിലെ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.


റാഷ്ട്രപതി ഭവനില്‍ മൂന്നു സേനകളുടേയും മേധാവികളുടെ നേതഡത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കെ ആര്‍ നാരായണനു ശേഷം രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ദലിതനാണ് രാംനാഥ് കോവിന്ദ്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ