General News

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമി്ച്ച കേസില്‍ ബിജെപി നേതാവ് പിടിയില്‍

Tue, Jul 25, 2017

Arabianewspaper 208
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമി്ച്ച കേസില്‍ ബിജെപി നേതാവ് പിടിയില്‍

പ്രവാസി വ്യവസായി കെടി റബീഹുള്ളയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ബിജെപി ദേശീയ നേതാവടക്കം ഏഴു പേരെ പോലീസ് അറസ്റ്റു ചെയ്തു.


വീട്ടില്‍ അതിക്രമിച്ചു കയറുകയും മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി ഉണ്ട്. ബിജെപി ന്യുനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്ലം കുരിക്കളും ഗണ്‍മാന്‍ കേശവമൂര്‍ത്തി. സുഹുത്തക്കളായ റിയാസ്, അര്‍ഷാദ് ഉസ്മാന്‍, രമേശ് , സുനില്‍ എന്നിവരാണ് പോലീസിന്റെ പിടിയിലുള്ളത്.


ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടു പോകല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് തോക്കുകാണിച്ച് കാവല്‍ക്കാരെ ഭീഷണിപ്പെടുത്തിയാണ് സംഘാംഗങ്ങള്‍ വീട്ടില്‍ കയറിയത്.


ബിസിനസ് സംബന്ധിച്ച തര്‍ക്കങ്ങളാണഅ റബീഹുള്ളയെ തട്ടിക്കൊണ്ടുപോകാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു.


കുറച്ചു ദിവസമായി റബീഹുള്ളയെ സംബന്ധി്ച് വിവരങ്ങള്‍ ഇല്ലായിരുന്നു. പിന്നീട്, ഫെയ്‌സുബുക്കില്‍ ലൈവില്‍ എത്തി താന്‍ ഈസ്റ്റു കോഡുരിലെ വീട്ടില്‍ വിശ്രമത്തിലാണെന്നും ഉടനെ വിദേശത്തേക്ക് മടങ്ങുമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഈസ്റ്റ് കോഡുരിലെ വീടാക്രമിച്ചത്.


പിടികൂടിയ പ്രതികളിലൊരാള്‍ കര്‍ണാടക പോലീസിലെ കോണ്‍സ്റ്റബിളാണ്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ