General News

പേപ്പര്‍ കീറി സ്പീക്കര്‍ക്ക് നേരെഎറിഞ്ഞു, ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

Tue, Jul 25, 2017

Arabianewspaper 190
പേപ്പര്‍ കീറി സ്പീക്കര്‍ക്ക് നേരെഎറിഞ്ഞു, ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയില്‍ നടുത്തളത്തില്‍ ഇറങ്ങി പേപ്പര്‍ വലിച്ചു കീറി സ്പീക്കര്‍ക്കു നേരെ എറിഞ്ഞ ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍. സഭയുടെ അന്തസിന് നിരക്കാത്ത നടപടിക്കാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ ശിക്ഷ വിധിച്ചത്.


അഞ്ചു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ചര്‍ച്ച വേണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു,


കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, ഗൗരവ് ഗഗോയി, സുഷ്മിത ദേബ്, രഞ്ജിത് രന്‍ജന്‍, അധീര്‍ ചൗധരി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.


സ്പീക്കര്‍ പദവിയോട് ബഹുമാനമില്ലാതെ അന്ത്യന്തം നിന്ദ്യമായ പെരുമാറ്റമാണ് അംഗങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞതിനു തൊട്ടു പിന്നാലെയാണ് നടത്തളത്തില്‍ ഇറങ്ങി പേപ്പര്‍ വലിച്ചു കീറി സ്പീക്കറുടെ ചേംബറിലേക്ക് എറിഞ്ഞ കോണ്‍ഗ്രസ് അംഗങ്ങളെ പേരെടുത്ത് പറഞ്ഞ് സുമിത്ര മഹാജന്‍ സസ്‌പെന്‍ഡ് ചെയ്തത്.


കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരം ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും ബഹളം തുടര്‍ന്നതും പേപ്പര്‍ വലിച്ചു കീറി എറിഞ്ഞതും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് സ്പീക്കര്‍ പറഞ്ഞു.


അതേസമയം, കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്‍ഡു ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സോണിയ ഗാന്ധി എംപി ധര്‍ണ ഉദ്ഘാടനം ചെയ്യും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ