General News

വെങ്കയ്യ നായിഡുവിന്റെ മകനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

Tue, Jul 25, 2017

Arabianewspaper 173
വെങ്കയ്യ നായിഡുവിനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. തെലുങ്കാന സര്‍ക്കാരിന്റെ സഹായത്തോടെ കുടുംബ ട്രസ്റ്റിന് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. 5.4 ഏക്കര്‍ സ്ഥലം വെങ്കയ്യ നായിഡുവിന്റെ ട്രസ്റ്റിന് ലഭിച്ചെന്നും ഇതില്‍ വഴിവിട്ട ഇടപെടല്‍ സംശയിക്കുന്നതായും കോണ്‍ഗ്രസ് ആരോപിക്കുന്നു.


തെലുങ്കാന സര്‍ക്കാരിനു വേണ്ടി കാര്‍ വാങ്ങിക്കാന്‍ വെങ്കയ്യാ നായിഡുവിന്റെ മകന്റെ കമ്പനിക്ക് അനര്‍ഹമായ പരിഗണന ലഭിച്ചെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു


ടൊയോട്ടയുടെ ഡീലറായ വെങ്കയ്യ നായിഡുവിന്റെ മകന് പോലീസിനു കാര്‍ വാങ്ങാന്‍ 270 കോടിയുടെ കരാര്‍ ലഭിച്ചു ടെന്‍ഡര്‍ നടപടി ക്രമം പാലിക്കാതെ ടൊയോട്ടയുടെ വാഹനം വാങ്ങിയെന്നാണ് ജയറാം രമേശ് ആരോപിക്കുന്നത്.


ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് വെങ്കയ്യ നായിഡു വിശദീകരിച്ചു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം മാത്രമാണെന്നും ഇതിനെ അവഗണിക്കുന്നുവെന്നും വെ്ങ്കയ്യ നായിഡു പറഞ്ഞു.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ