General News

പതിനാലു ദിവസവും പിന്നിട്ടു, ജാമ്യത്തിനായി ദീലിപ് സുപ്രീം കോടതിയിലേക്ക്

Tue, Jul 25, 2017

Arabianewspaper 313
പതിനാലു ദിവസവും പിന്നിട്ടു, ജാമ്യത്തിനായി സുപ്രീം കോടതിയിലേക്ക്

പതിനാലു ദിവസത്തെ ജയില്‍ വാസം കഴിഞ്ഞിട്ടും കോടതി ദിലിപീന് ജാമ്യം അനുവദിച്ചില്ല. പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നതും സാക്ഷികളെയും മറ്റും സ്വാധിനിക്കാന്‍ കെല്പുണ്ടെന്നതുമായ പ്രോസിക്യുഷന്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.


ഇതിനെ തുടര്‍ന്ന് ദിലീപ് സുപ്രീം കോടതിയെ സമീപിക്കാക്കൊനൊരുങ്ങുകയാണ്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ വേളയില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു, സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.


പതിനൊന്നു പേജുള്ള ഉത്തരവില്‍ പ്രോസിക്യൂഷന് അനുകൂലമായ നിലപാടാണ് കോടതി സ്വീകരിച്ചത്. നേരത്തെ, അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും സമാനമായ നിലപാടാണ് എടുത്തത്. ഇതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സ്മീപിച്ചത്.


റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാല്‍ ചൊവ്വാഴ്ച അങ്കമാലി കോടതിയില്‍ ദിലീപിനെ വീണ്ടും ഹാജരാക്കി റിമാന്‍ഡ് നീട്ടി വാങ്ങാനാണ് പോലീസ് നീക്കം.


 

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ