General News

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

Sun, Jul 23, 2017

Arabianewspaper 300
ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയന്‍ ഇന്നു പുലര്‍ച്ചെയാണ് മരി്ച്ചത്.


ഹൃദയ സംബന്ധമായ അസുഖം മുലം കഴിഞ്ഞ 11 മുതല്‍ കൊച്ചിയിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


2001 ല്‍ പാല നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം മാണിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നുയ


കോട്ടയം ജില്ലയില്‍ ഉഴവൂര്‍ സ്വദേശിയായ വിജയന്‍, മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ നാട്ടുകാരനുമാണ്.


കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച വിജയന്‍ ശരദ് പവാറിന്റെ അടുത്ത അനുയായി ആയിരുന്നു. പവാര്‍ എന്‍സിപി രൂപികരിച്ചപ്പോള്‍ കൂടെ പോകുകയായിരുന്നു.


എന്‍സിപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്. മലീനകരണ നിയന്ത്രണ ബോര്‍ഡ് അംഗം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഉപദേശക സമിതി അംഗം. വികലാംഗ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ