General News

കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റ് അറസ്റ്റില്‍

Sat, Jul 22, 2017

Arabianewspaper 405
കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റ് അറസ്റ്റില്‍

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം വിന്‍സെന്റിനെ പോലീസ് അറസ്റ്റ് ചെയ്തു.


വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതാണ് വിഷയം ഗൗരവമാക്കിയത്. ഇതോടെ പീഡനകഥ പുറത്തു വരികയായിരുന്നു. എംഎല്‍എ ബലാല്‍സംഗം ചെയ്തതായാണ് വീട്ടമ്മയുടെ പരാതി.


വിന്‍സെന്റ് വീട്ടമ്മയെ വിളിച്ചത് 900 തവണയെന്ന് പോലീസ് കണ്ടെത്തി. ശക്തമായ തെളിവുകളാണ് പോലീസിന്റെ കയ്യിലുള്ളത്. ചോദ്യം ചെയ്യലിന് അവസാനം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് പേരൂര്‍ക്കട പോലീസ് ക്ലബില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.


ജനതാദള്‍ സ്ഥാനാര്‍ത്ഥി ജമീലാ പ്രകാശത്തെ പരാജയപ്പെടുത്തിയാണ് എം വിന്‍സെന്റ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ് വിജയം നേടുകയായിരുന്നു.


ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ വിന്‍സെന്റിനു മേല്‍ രാജിവെയ്ക്കാനുള്ള സമ്മര്‍ദ്ദം ഉണ്ട്. കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ വിന്‍സെന്റിന്റെ രാജി പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags : MLA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ