General News

കോഴവിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ നേതൃയോഗം

Sat, Jul 22, 2017

Arabianewspaper 414
കോഴവിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ നേതൃയോഗം

മെഡിക്കല്‍ കോളേജ് അഴിമതി കേസില്‍ ആടിയുലഞ്ഞ് ബിജെപി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്. പാര്‍ട്ടി പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ കോര്‍ കമ്മറ്റി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വ്ന്നതായാണ് റിപ്പോര്‍ട്ട്.


യോഗത്തില്‍ പാര്ട്ടി ജനറല്‍ സെക്രട്ടറിയും ആരോപണ വിധേയനുമായ എംടി രമേശ് വികാരധീനനായി. മനസാ വാചാ അറിയാത്ത കാര്യങ്ങളാണ് തന്റെ തലയില്‍ ചിലര്‍ ചാര്‍ത്തി തന്നതെന്ന് രമേശ് പറഞ്ഞു, പാര്‍ട്ടിയിലെ മലബാര്‍ ലോബിയാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി രമേശ് പറഞ്ഞു


ആരോപണം അന്വേഷിച്ച ശ്രീശനും നസീറും, വി മുരളീധര പക്ഷക്കാരണെന്നും ഇവരുടെ നടപടിയില്‍ പാര്‍ട്ടി ഗൗരവമായി അന്വേഷണം നടത്തണമെന്നും രമേശ് ആവശ്യപ്പെട്ടു. യോഗത്തില്‍ റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയം നേതൃത്വം അന്വേഷിക്കാന്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണനംഗമായ സംസ്ഥാന സെക്രട്ടറി നസീറിനെതിരെ നടപടി സ്വീകരിക്കും.


കേരളത്തിലെ നേതാക്കളുടെ പ്രവര്‍ത്തികളില്‍ ദേശീയ നേതൃത്വം അസംതൃപ്തരാണ് ഇക്കാര്യം പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ സംസ്ഥാന പ്രസിഡന്റ് കുമ്മനത്തെ അറിയി്ച്ചു കേരളത്തിലെ നേതാക്കളെ നിയമന്ത്രിക്കാനും നിരീക്ഷിക്കാനും കേന്ദ്രതലത്തില്‍ ഉപസമിതിയെ ഏര്‍പ്പെടുത്താനും അമിത് ഷാ തയ്യാറെടുക്കുകയാണ്.


ലോക്‌സഭയില്‍ പ്രതിപക്ഷം പാര്‍ട്ടിയെ ആക്രമിക്കാന്‍ വരെ കാരണമായ അഴിമതി ആരോപണം ദേശീയ നേതൃത്വം വളരെ ഗൗരവമായാണ് കാണുന്നത്. കേരളത്തിലെ ഗ്രൂപ്പു വഴക്ക് മൂലം പാര്‍ട്ടിക്ക് പ്രതിച്ഛായ നഷ്ടമായെന്ന വിലയിരുത്തലാണ് ദേശീയ നേതൃത്വത്തിനുള്ളത്.


സംസ്ഥാന നേതൃത്വത്തിലുള്ള പലരുടേയും തല ഉരുളുമെന്നും ഭാരവാഹികളെ അടിമുടിമാറ്റാനുള്ള നീക്കമുണ്ടാകുമെന്നും സൂചനയുണ്ട്. ആര്‍എസ്എസില്‍ നിന്ന് നേതാക്കളെ ബിജെപിയിലെത്തിക്കാനാണ് പദ്ധതി.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ