General News

കുലം കുത്തികളെ കരുതിയിരിക്കണം, കോഴക്കേസ് എന്‍ഐഎ അന്വേഷിക്കണം

Sat, Jul 22, 2017

Arabianewspaper 420
കുലം കുത്തികളെ കരുതിയിരിക്കണം, കോഴക്കേസ് എന്‍ഐഎ അന്വേഷിക്കണം

കുലം കുത്തികളെ കരുതിയിരിക്കണമെന്നും ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടെ കോഴക്കേസ് ഹവാല ബബന്ധങ്ങളുടെ പശ്ചാത്തലത്തി്ല്‍ എന്‍ഐഎ അന്വേഷിക്കണമെന്നും പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം.


ബിജെപി കേരളത്തില്‍ വളര്‍ന്നത് നേതാക്കളുടെ മുഖ സൗന്ദര്യം കണ്ടിട്ടല്ലെന്നും ആദര്‍ശം പറയുന്ന പാര്‍ട്ടികളെല്ലാം ആമാശയങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ അമര്‍്ന്നപ്പോള്‍ ബലികൊടുക്കാത്ത തത്വസംഹിതയെ മുറുകെ പിടിക്കുന്നത് ബിജെപി മാത്രമാണ്.


പ്രതിയോഗികളുടെ അടിയും അവഹേളനവും സഹിച്ചും വിയര്‍പ്പും ചോരയും ജീവന്‍ തന്നെ സമര്‍പ്പിച്ചും പ്രവര്‍ത്തിക്കുന്ന അണികളോടും പിന്തുണയ്ക്കുന്ന പൊതു ജനത്തിനോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുമാണ് ആരോപണം വന്നയുടന്‍ അന്വേഷണക്കമ്മീഷനെ പ്രഖ്യാപിച്ചത്. റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞി്ക്കണ്ണന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.


റിപ്പോര്‍ട്ടില്‍ നടപടിക്കൊരുങ്ങുന്നതിനു തൊട്ടുമുമ്പാണ് മാധ്യമങ്ങള്‍ക്ക് കമ്മീഷനംഗത്തിന്റെ ഇമെയില്‍ നിന്നും ചോര്‍ന്നു കി്ട്ടിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അഴിമതി രഹിത ഭരണം കാഴ്ചവെയ്ക്കുന്ന മോഡിസര്‍ക്കാരിന് മങ്ങലേല്‍പ്പിക്കാന്‍ കാരണമായ ഈ വിഷയം എന്‍ഐഎ അന്വേഷിക്കണമെന്നും ലേഖനം പറയുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ