General News

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസി്ല്‍ എം വിന്‍സെന്റ് എംഎല്‍എയുടെ രാജിക്കായി സമ്മര്‍ദ്ദം

Sat, Jul 22, 2017

Arabianewspaper 412
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസി്ല്‍ എം വിന്‍സെന്റ് എംഎല്‍എയുടെ രാജിക്കായി സമ്മര്‍ദ്ദം

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റ് എംഎല്‍എ രാജിവെച്ചേക്കും.. വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ കഴിയുകയാണ് ഇവരില്‍ നിന്നും മൊഴി എടുത്താല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കാനാണ് പോലീസ് നീക്കം.


എംഎല്‍എ തന്ത്രപരമായി ചതി്‌ച്ചെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തലും വിഷയം ഒത്തു തീര്‍ക്കാന്‍ എംഎല്‍എ ഫോണ്‍ വിളിച്ചതിന്റെ ശബ്ദ രേഖ പുറത്തു വന്നതും പോലീസ് ഗൗരവത്തോടയാണ് കാണുന്നത്.


എംഎല്‍എയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന അവസഥയിലാണ് രാജി വെയ്ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും സമ്മര്‍ദ്ദം വരുന്നത്.


സ്തീയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് കേസ്. അയല്‍വാസിയായ വീട്ടമ്മയെ എംഎല്‍എ നിരന്തരം ശല്യപ്പെടുത്തകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്.


തന്ത്രപരമായി കുടുക്കി പീഡന ശ്രമം നടത്തിയതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ