General News

റിലയന്‍സ് ജിയോ വീണ്ടും ഞെട്ടിച്ചു. സൗജന്യ 4 ജി ഫോണ്‍

Fri, Jul 21, 2017

Arabianewspaper 876
റിലയന്‍സ്  ജിയോ വീണ്ടും ഞെട്ടിച്ചു. സൗജന്യ 4 ജി ഫോണ്‍

റിലയന്‍സിന്റെ 4ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയാണ് റിലയന്‍സ് ഫോണ്‍ അവതരിപ്പിച്ചത്.


1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കുന്ന ആര്‍ക്കും ഫോണ്‍ സ്വന്തമാക്കാം. മൂന്ന വര്‍ഷത്തിനു ശേഷം ഈ തുക തിരിച്ചു വാങ്ങാം. വോയ്‌സ് കോളും എസ്എംഎസും സൗജന്യമാണെന്നും മുകേഷ് അംബാനി അറിയിച്ചു.


ഇന്റര്‍നെറ്റ് സേവനം ലഭിക്കാനുള്ള പണം മാത്രം പ്രതിമാസം നല്‍കിയാല്‍ മതിയെന്നും അദ്ദേഹം അറിയിച്ചു.


ഫോണ്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് സെക്യുരിറ്റി ഡിപ്പോസിറ്റ് വാങ്ങിക്കുന്നതെന്ന് അംബാനി പറഞ്ഞു.


മൊബൈല്‍ ഫോണ്‍ ആവശ്യമുള്ളവര്‍ കമ്പനിയുടെ ആപ് ഡൗണ്‍ലോഡ് ചെയ്യണം. ജിയോ റിട്ടേയിലറുടെ സമീപമെത്തി ഫോം പൂരിപ്പി്ച്ച് കൊടുത്താലും മതിയ ഓഗസ്ത് 24 മുതല്‍ ജിയോ ഫോണുകള്‍ ലഭ്യമാകും. ഇന്ത്യയില്‍ നിര്‍മിച്ച ഫോണുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നതെന്നും അംബാനി പറയുന്നു.


ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ജിയോ ധന്‍ ധനാധന്‍ എന്ന പ്രതിമാസം 153 രൂപ നല്‍കിയുള്ള പാക്കേജാണ് എടുക്കേണ്ടത്. അണ്‍ ലിമിറ്റഡ് ഡാറ്റയാണ് ഇതിലുടെ നല്‍കുന്നത്. പ്രതിമാസം 14 ജിബി ഡാറ്റയാകും ഉപയോക്ത്താക്കള്‍ക്ക് ലഭിക്കുക. ഒരോ ദിവസവും 500 എംബി എന്ന തോതിലാണ് ഡാറ്റാ ഉപയോഗിക്കാന്‍ സാധിക്കുന്നത്.

Tags : Jio Phone 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ