General News

വഗേല കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക്

Fri, Jul 21, 2017

Arabianewspaper 292
വഗേല കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക്

ഗുജറാത്ത് കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ ശങ്കര്‍ സിംഗ് വഗേല പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക്. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി വഗേല തന്നെയാണ് അറിയിച്ചത്.


എന്നാല്‍, ബിജെപിയിലേക്ക് വീണ്ടും ചേക്കേറാനുള്ള നീക്കമാണ് വഗേല നടത്തുന്നതെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. വെള്ളിയാഴ്ച വഗേലയുടെ ജന്മദിനമായതിനാല്‍ അനുയായികള്‍ അദ്ദേഹത്തിന് സ്വീകരണമൊരുക്കിയിരുന്നു.


ഇതിനിടയിലാണ് താന്‍ പാര്‍ട്ടി വിട്ട കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്. താന്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിക്കുമെന്ന് സൂചനകള്‍ ലഭി്ച്ചതിനെ തുടര്‍ന്ന് തന്നെ പുറത്താക്കുകയായിരുന്നുവെന്നാണ് വഗേല പറയുന്നത്.


അതേസമയം, ഗുജറാത്തില്‍ ബിജെപി മെനയുന്ന തന്ത്രത്തിന്റെ ഭാഗമായാണ് വഗേല കോണ്‍ഗ്രസിനു പുറത്തു വരുന്നതെന്ന് ആരോപണമുണ്ട്. നിയമ സഭയിലെ പ്രതിപക്ഷ നേതാവായ വഗേല കോണ്‍ഗ്രസു വിടുന്നത് പാര്‍ട്ടിക്ക് ആറു മാസം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍ ക്ഷീണമാകുമെന്ന് കരുതുന്നവരാണ് ഏറെയും.


വഗേല ബിജെപിയില്‍ ചേരുമോ അതോ പുതിയ പാര്‍ട്ടി രൂപികരിക്കുമോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ല. വഗേലയ്‌ക്കൊപ്പം പതിനൊന്നോളം കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് സൂചന.


രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ക്രോസ് വോട്ട് ബിജെപിക്ക് സഭിച്ചത് ഗുജറാത്തി്ല്‍ നിന്നാണ്. സോണിയ ഗാന്ധിയുടെ വിശ്വസ്തനും ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവുമായ അഹമദ് പട്ടേലിനെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയയെന്നതും ബിജെപിയുടെ തന്ത്രമണ്


കോണ്‍ഗ്രസ് മുക്ത ഗുജറാത്ത് എന്ന മുദ്രാവാക്യലുമായാ് ഇക്കുറി ബിജെപി മത്സര രംഗത്ത് ഇറങ്ങുക.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ