General News

115 പന്തില്‍ 171 , കൗറിന്റെ ചിറകിലേറി ഇന്ത്യ ഫൈനലില്‍

Fri, Jul 21, 2017

Arabianewspaper 281
115 പന്തില്‍ 171 , കൗറിന്റെ ചിറകിലേറി ഇന്ത്യ ഫൈനലില്‍

ഹര്‍മന്‍പ്രീത് കൗറിന്റെ മാസ്മരിക ബൗളിംഗില്‍ ഇന്ത്യ ലോക കപ്പ് വനിതാ ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. കലാശക്കളിയില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍, 115 പന്തില്‍ 171 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കൗര്‍ വിസ്മയ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്.


ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 36 റണ്‍സിനാണ് പരാജയ്‌പ്പെടുത്തിയത്. നാലു വിക്കറ്റിന് 281 റ്ണ്‍സെടുത്ത ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചത് കൗറിന്റെ ബാറ്റിംഗ് പ്രകടനമാണ്.


കൗറിന്റെ മൂന്നാമത്തെ ഏകദിന സെഞ്ച്വറിയാണിത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഒമ്പതാമത്തെ ഓവറില്‍ രണ്ട് വിക്കറ്റിന് 35 എന്ന നിലയിലായിരുന്നു.


ക്യാപ്റ്റന്‍ മിഥാലി രാജും കൗറും ചേര്‍ന്ന് ഇന്ത്യയുടെ സ്‌കോര്‍ മെല്ലെ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് പടുത്തുയര്‍ത്തി. മിഥാലി 25 ാം ഓവറില്‍ പുറത്തായെങ്കിലും കൗര്‍ പടയോട്ടം തുടര്‍ന്നു. ഇന്ത്യ നല്‍കിയ 282 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസ്‌ട്രേലിയ നാല്‍പതാം ഓവറില്‍ 245 ന് പുറത്തായി.


വീരേന്ദ്ര സെവാഗിന്റെ ആരാധികയായ കൗര്‍ പഞ്ചാബിന്റെ താരവുമാണ്


 

Tags : WWC17 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ