General News

നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 20,000 രൂപ , സമരം അവസാനിപ്പിച്ചു

Fri, Jul 21, 2017

Arabianewspaper 309
നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 20,000 രൂപ , സമരം അവസാനിപ്പിച്ചു
അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. കുറഞ്ഞ ശമ്പളം 20,000 രൂപയാക്കാമെന്ന് ആശുപത്രി ഉടമകള്‍ സമ്മതിച്ചു. സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശം നടപ്പിലാക്കാനാണ് തീരുമാനമായത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച അനുരജ്ഞന യോഗത്തിലാണ് സമവായമാത്.

കേന്ദ്ര സര്‍ക്കാരാണ് മിനിമം ശമ്പളം 20,000 രൂപയാക്കാന്‍ തീരുമാനിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി. അമ്പത് കിടക്കകളില്‍ താഴേയുള്ള ആശുപത്രികളില്‍ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കും. ഇതിനു മുകളില്‍ കിടക്കകള്‍ ആശുപത്രികളിലെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിന് സമിതിയെ രൂപികരിക്കും.

നഴ്‌സിംഗ് ട്രെയിനികള്‍ക്ക് നല്‍കുന്ന സ്റ്റൈപന്‍ഡ് വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ