General News

എംടി രമേശിനു പങ്കില്ല--കമ്മീഷനംഗം എ കെ നസീര്‍

Fri, Jul 21, 2017

Arabianewspaper 238
എംടി രമേശിനു പങ്കില്ല--കമ്മീഷനംഗം എ കെ നസീര്‍
മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍്ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന് പങ്കില്ലെന്ന് ബിജെപി നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മീഷനിലെ അംഗമായ എകെ നസീര്‍.

രമേശിന് പങ്കുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് വിശദീകരണവുമായി നസീര്‍ രംഗത്ത് വന്നത്.

അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അയച്ചു കൊടുക്കുകയായിരുന്നു. റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങിനെയെന്ന് അറിയില്ലെന്നും നസീര്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി 5.6 കോടി കോഴ വാങ്ങിയെന്നാണ് പരാതി. വര്‍ക്കല എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍ ഷാജിയില്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതി.

എന്നാല്‍, താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കാന്‍ ആരേയും സമീപിച്ചിട്ടില്ലെന്നും ഷാജി പറഞ്ഞു.
Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ