General News

രാം നാഥ് പ്രതീക്ഷച്ചതിലും ഏറെ വോ്ട്ടുകള്‍ നേടി

Thu, Jul 20, 2017

Arabianewspaper 323
രാം നാഥ് പ്രതീക്ഷച്ചതിലും ഏറെ വോ്ട്ടുകള്‍ നേടി

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് പ്രതീക്ഷിച്ചതിലേറെ വോട്ടുകള്‍. കോവിന്ദിന് 522 എംപിമാരുടെ വോട്ടുകള്‍ ലഭിച്ചപ്പോള്‍ മീരാകുമാറിന്  ലഭിച്ചത്‌ 225 എംപിമാരുടെ വോട്ടുകള്‍ . 66.65 ശതമാനം വോട്ടുകള്‍ കോവിന്ദിന് ലഭിച്ചപ്പോള്‍ മീരാ കുമാറിന് ലഭിച്ചത് 34.35 ശതമാനം വോട്ടുകള്‍ മാത്രമാണ്.


രാഷ്ട്രപതി പദവിയിലെത്തിയ രാം നാഥ് കോവിന്ദിനെ മീരാ കുമാര്‍ അഭിനന്ദിച്ചു തന്നെ വിജയിപ്പിച്ച എല്ലാ അംഗങ്ങളോടും തന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാ ജനങ്ങളോടും താന്‍ കടപ്പെട്ടിരിക്കുന്നതായി വിജയിച്ച ശേഷം രാം നാഥ് കോവിന്ദ് പറഞ്ഞു


രാം നാഥ് കോവിന്ദിന് 7,02,044 വോട്ടുകും മീരാ കുമാറിന് 3,77,314 വോട്ടുകളും ലഭിച്ചു,


രാം നാഥ് കോവിന്ദിനെ തിരഞ്ഞെടുത്ത ജനപ്രതിനിധികളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. താന്‍ ഈ പദവി സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ലെന്നും തന്റെ ലക്ഷ്യത്തില്‍ ഇതില്ലായിരുന്നുവെന്നും കോവിന്ദ് പറഞ്ഞു.


എന്‍ഡിഎയിലെ ഘടക കക്ഷികള്‍ കൂടാതെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ കോവിന്ദിനെ പിന്തുണച്ചിരുന്നു. ഏകദേശം നാല്‍പതോളം രാഷ്ട്രീയ പാര്‍ട്ടികളാണ് കോവിന്ദിന് പിന്തുണ നല്‍കിയത്.  പ്രതിപക്ഷത്ത് വിള്ളല്‍ വീഴ്ത്തിയാണ് രാം നാഥ് കോവിന്ദിന്റെ വിജയമെന്നതും കോണ്‍ഗ്രസില്‍ നിന്ന് കുറുമാറിയുള്ള വോട്ടു ലഭിചതും ബിജെപിയുടെ രാഷ്ട്രീയ വിജയമാണെന്നതും രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ബാക്കി പത്രമാകും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ