Entertainment News

ഷൂട്ടിംഗിനിടെ കങ്കണയ്ക്ക് മുഖത്ത് വാളിനു വെട്ടേറ്റു, പതിനഞ്ച് തുന്നിക്കെട്ടുകള്‍

Thu, Jul 20, 2017

Arabianewspaper 735
ഷൂട്ടിംഗിനിടെ കങ്കണയ്ക്ക് മുഖത്ത് വാളിനു വെട്ടേറ്റു, പതിനഞ്ച് തുന്നിക്കെട്ടുകള്‍
ഷൂട്ടിംഗിനിടെ നടി കങ്കണ റണാവത്തിന് പരിക്കേറ്റു. മുക്കിനു മുകളില്‍ നേരിയ പരിക്കാണുള്ളത്. പരിക്കേറ്റ ഉടനെ ഹൈദരബാദിലെ അപ്പോളൊ ആശുപത്രിയിലെത്തിച്ചു. മണികര്‍ണിക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. പതിനഞ്ചോളം തുന്നിക്കെട്ടാ്ണ് വേണ്ടിവന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വാള്‍പയറ്റ് ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. സഹപ്രവര്‍ത്തകനായ നിഹാര്‍ പാണ്ഡെയുമായുള്ള സംഘട്ടന രംഗമായിരുന്നു ഇത്.

റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ചീത്രീകരണത്തിനിടെ പരിക്കേറ്റതും രക്തം ചിന്തിയതും ശുഭ ലക്ഷണമായിട്ടാണ് താന്‍ കാണുന്നതെന്ന് കങ്കണ പറഞ്ഞു. റാണിയുടെ ജീവിതത്തിന്റെ യഥാര്ത്ഥ ജീവിതത്തിന്റെ ഒരംശം തനിക്കും അനുഭവിക്കാനായതില്‍ സന്തോഷമുണ്ടെന്നും കങ്കണ പറഞ്ഞു

ഹൈദരബാദിലെ റാമോജിറാവു സ്റ്റുഡിയോവിലാണ് ചിത്രീകരണം നടന്നത്. ചോര വാര്‍ന്ന മുഖവുമായി ഹൈദരബാദിലെ അപ്പോളൊ ആശുപത്രിയില്‍ കങ്കണയെ പ്രവേശിപ്പിച്ചു
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ