General News

ബിജെപി കേരള നേതാക്കള്‍ക്കെതിരെ കോഴ ആരോപണം: പാര്‍ലമെന്റില്‍ ബഹളം

Thu, Jul 20, 2017

Arabianewspaper 267
ബിജെപി കേരള നേതാക്കള്‍ക്കെതിരെ കോഴ ആരോപണം: പാര്‍ലമെന്റില്‍ ബഹളം

കേരളത്തിലെ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം അന്വേഷിച്ച പാര്‍ട്ടി റിപ്പോര്‍ട്ടുയര്ത്തി പാര്‍ലമെന്റ് പ്രതിപക്ഷം സ്തംഭിച്ചു സിപിഎം എംപി എംബി രാജേഷ് അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചെങ്കിലും സ്പീക്കര്‍ ഇത് നിഷേധിച്ചു.


തുടര്‍ന്ന് സിപിഎമ്മിനൊപ്പം കോണ്‍ഗ്രസും ചേര്‍ന്ന് ബഹളം വെയ്ക്കുകയായിരുന്നു. ബഹളം മൂലം സഭ നടത്തി കൊണ്ടു പോകാന്‍ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഭ പിരിയുകയായിരുന്നു


കോണ്‍ഗ്രസ് അംഗം കെ സി വേണുഗോപാലും എംബി രാജേഷിനൊപ്പം ചേര്‍ന്നതോടെയാണ് ഇവര്‍ക്കു പിന്തുണയുമായി മുതിര്‍ന്ന നേതാക്കളും എത്തിയത്.


ബഹളത്തെ തുടര്‍ന്ന് സഭ മൂന്നു വട്ടം നിര്‍ത്തിവെച്ചു വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു, മറുപടി നല്‍കാന്‍ എഴുന്നേറ്റെങ്കിലും കര്‍ഷക പ്രശ്‌നത്തെ കുറിച്ചാണ് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ പ്രസംഗിച്ചത്. ഇതോടെ ബഹളം ശക്തമായി.. വരും ദിവസങ്ങളിലും വിഷയം രാജ്യസഭയിലും ഉന്നയിക്കനാണ് പ്രതിപക്ഷ തീരുമാനം.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ