General News

ആര്‍ക്കും കോഴ നല്‍കിയിട്ടില്ല, പരാതി നല്‍കിയിട്ടുമില്ല - ആര്‍ ഷാജി

Thu, Jul 20, 2017

Arabianewspaper 280
ആര്‍ക്കും കോഴ നല്‍കിയിട്ടില്ല, പരാതി നല്‍കിയിട്ടുമില്ല - ആര്‍ ഷാജി

മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആരേയും താന്‍ സമീപിച്ചിട്ടില്ലെന്ന് വര്ക്കല എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍ ഷാജി.


ബിജെപി നേതൃത്വത്തിന് താന്‍ പരാതി നല്‍കിയിട്ടില്ല. കോഴ ആരോപണവുമായി ബന്ധപ്പെട്ട് താന്‍ ആര്‍ക്കും മൊഴിയും നല്‍കിയിട്ടില്ലെന്ന് ആര്‍, ഷാജി പറഞ്ഞു. ബിജെപി നേതാവ് എംടി രമേശിനെ ടിവിയില്‍ മാത്രമെ കണ്ടിട്ടുള്ളു. എന്നാല്‍, ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ പരിചയമുണ്ടെന്നും ഷാജി പറഞ്ഞു


മെഡിക്കല്‍ കോളേജിന് അംഗീകാരം നേടിക്കൊടുക്കാന്‍ ബിജെപി നേതാവിന് അഞ്ചു കോടിയിലേറെ രൂപ കോഴ നല്‍കിയതായുള്ള പരാതിയാണ് പാര്‍ട്ടി അന്വേഷിച്ചത്. പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നല്‍കി. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയെന്നാണ് വിവരം. എന്നാല്‍, ബിജെപി നേതൃത്വം ഇത് നിഷേധിച്ചിട്ടുണ്ട്.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ