General News

രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതി

Thu, Jul 20, 2017

Arabianewspaper 415
രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതി

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് വോട്ടു മൂല്യം നേടി രാം നാഥ് കോവിന്ദ് അനായസ വിജയം നേടി.   65.66 ശതമാനം വോട്ടുകളാണ് കോവിന്ദിന് ലഭിച്ചത്. ജൂലൈ 25 നാണ് പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണം. കെ ആര്‍ നായരായണനു ശേഷം ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ദലിത് നേതാവാണ് രാം നാഥ് കോവിന്ദ്.


ഗുജറാത്ത്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ രാം നാഥ് കോവിന്ദിന് കോണ്‍ഗ്രസില്‍ നിന്നും മറ്റും കൂറു മാറി വോട്ടു ലഭിച്ചിട്ടുണ്ട്. ഇത് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീരാ കുമാറിനെ നിരാശയാക്കിയിട്ടുണ്ട്. മീരാ കുമാറിന് ലഭിച്ചത് 34.35 ശതമാനം വോട്ടുകള്‍ മാത്രമാണ്. കോവിന്ദിന് 522 എംപിമാരുടെ വോട്ടുകള്‍ ലഭിച്ചപ്പോള്‍ മീരാകുമാറിന് 225 എംപിമാരുടെ വോട്ടുകള്‍ മാത്രമാണ്.


കേരളത്തില്‍ മാത്രമാണ് മീരാകുമാറിന് കൂടുതല്‍ വോട്ടു ലഭിച്ചത്. ബിജെപി അംഗം രാജഗോപാല്‍ ഒഴികെ മറ്റെല്ലാ അംഗങ്ങളും മീരാ കുമാറിനാണ് വോട്ടു ചെയ്തത്.


അതേസമയം, പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് രാം നാഥ് കോവിന്ദിന് ലഭിച്ചത് ബിജെപിക്ക് ആശ്വാസമേകുന്നതാണ്


കോവിന്ദിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചനകള്‍. ലോക്‌സഭ, രാജ്യസഭാ മറ്റ് 11 സംസ്ഥാനങ്ങളിലേയും വോട്ടെണ്ണലാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ