General News

കോഴ ആരോപണം ഊഹാപോഹങ്ങള്‍ മാത്രം, അഴിമതിക്കാരെ വെച്ചു പൊറുപ്പിക്കില്ല -കുമ്മനം

Thu, Jul 20, 2017

Arabianewspaper 264
കോഴ ആരോപണം   ഊഹാപോഹങ്ങള്‍ മാത്രം, അഴിമതിക്കാരെ  വെച്ചു പൊറുപ്പിക്കില്ല -കുമ്മനം

മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങി നല്‍കാന്‍ അഞ്ചര കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഊഹാപോങ്ങള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.


അഴിമതിവെച്ചു പൊറുപ്പിക്കാത്ത പാര്‍ട്ടിയാണ് ബിജെപി അഴിമതി കാട്ടുന്ന ആരേയും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കുമ്മനം പറഞ്ഞു.


അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഇത് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച പാര്‍ട്ടിയാണ് ബിജെപി. അഴിമതിയില്‍ പങ്കുണ്ടെങ്കില്‍ ഉചിതമായ നടപടി ഉണ്ടാകും. മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അതിശയോക്തി കലര്‍ന്നതാണ്.


അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ആരോപണങ്ങള്‍ പാര്‍ട്ടിയറിഞ്ഞതല്ല. പാര്‍ട്ടിക്ക് ബന്ധമില്ലാത്ത കാര്യങ്ങളാണെങ്കിലും നേതാക്കള്‍ക്ക് ബന്ധമുണ്ടെങ്കില്‍ അവര്‍ പടിക്കു പുറത്താകുമെന്നും കുമ്മനം പറഞ്ഞു.


അതേസമയം, പണം വാങ്ങിയിട്ടില്ലെന്നും കോഴ ആരോപണം ഗൂഡാലോചനയാണെന്നും ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ് പറഞ്ഞു.


തനിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി അന്വേഷിക്കുകയാണ് ഉണ്ടായത്. ചോദ്യാവലിക്ക് താന്‍ നല്‍കിയ ഉത്തരങ്ങളില്‍ ഒരിടത്തു പോലും രമേശിന്റെ പേര് പറഞ്ഞിട്ടില്ല പിന്നെ എങ്ങിനെയാണ് രമേശ് ഇതില്‍ ഉള്‍പ്പെടുന്നതെന്നും വിനോദ് ചോദിക്കുന്നു.


കോര്‍കമ്മറ്റിയില്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനു പിന്നില്‍ ഗുഡാലോചയുണ്ട്. വര്‍ക്കല എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന്‍ ഷാജിയെ നേരിട്ട് അറിയാം.


കോളേജുമായി ബന്ധപ്പെട്ട കാര്യത്തിനായി ഷാജി തന്നെ സമീപി്ക്കുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ല. കോളേജിന് അനുമതി വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, താനതിന് ശ്രമിച്ചിട്ടുമില്ല. വിനോദ് പറയുന്നു.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ