General News

കോഴ ആരോപണം നിഷേധിച്ച് എംടി രമേശ്

Thu, Jul 20, 2017

Arabianewspaper 265
കോഴ ആരോപണം നിഷേധിച്ച് എംടി രമേശ്

മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നേടിയെടുക്കാന്‍ കോഴവാങ്ങിയെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. വര്‍ക്കലയിലെ വ്യക്തിയില്‍ നിന്നും 5.6 കോടി രൂപ കോഴവാങ്ങിയെന്ന ആരോപം അടിസ്ഥാന രഹിതമാണ്.


തനിക്ക് ആരും പണം തന്നി്ട്ടില്ല, താന്‍ ആരോടും പണം ചോദിച്ചതുമില്ല. മെഡിക്കല്‍ കോളേജ് പോയിട്ട് ഒരു നഴ്‌സറി സ്‌കൂളിന് അനുമതി നല്‍കാന്‍ കഴിയാത്ത ആളാണ് താന്‍ കോഴ നല്‍കി എന്നു പറയുന്നവരെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും എംടി രമേശ് പറഞ്ഞു.


മാധ്യമങ്ങളിലൂടെയുള്ള പ്രചരണം വാസ്തവ വിരുദ്ധമാണ്. ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ ചിത്ര വധം ചെയ്യരുതെന്നും രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ