General News

എരുമേലിയില്‍ വരുന്നത് കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം

Thu, Jul 20, 2017

Arabianewspaper 400
എരുമേലിയില്‍ വരുന്നത് കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം
മധ്യതിരുവിതാംകൂറിലെ വിമാനത്താവളം എരുമേലിക്കടുത്ത് ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയിലാകാമെന്ന് മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തു. എരുമേലി വിമാനത്താവളത്തിന് കൊച്ചി നെടുമ്പാശേറി വിമാനത്താവള കമ്പനിക്ക് സമാനമായ രീതിയിയില്‍ പദ്ധതി വിഭാവനം ചെയ്യും. ശബരി ഗിരി എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപികരിച്ചാകും ഫണ്ട് സ്വരൂപിക്കുക.

ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് എന്ന കാറ്റഗറിയില്‍ പെടുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിമാനത്താവളത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

2500 കോടി രൂപ മുതല്‍ മുടക്കിലാണ് ഈ വിമാനത്താവളം നിര്‍മിക്കുക.. ജംബോ വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ കഴിയുന്ന വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ കൊച്ചു കേരളത്തിലെ അഞ്ചാമത്തെ രാജ്യാന്തര വിമാനത്താവളമാകും.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വിമാനത്താവള പദ്ധതിക്ക് ഭൂമി നിര്‍ണയത്തിന് തീരുമാനം എടുത്തത്. പമ്പയില്‍ നിന്നും 26 കിലോ മീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട പ്രദേശം. കോട്ടയത്തു നിന്നും 36 കിലോമീറ്ററും അകലെയാണ് ഈ പ്രദേശം.

പത്തനം തിട്ടയിലെ ആറന്‍മുളയിലെ വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ രണ്ടായിരം ഏക്കര്‍ ഭൂമി വിമാനത്താവളത്തിന് വേണ്ടി കണ്ടെത്തിയിരിക്കുന്നത്. പത്തനം തിട്ട ലോക്‌സഭാ മണ്ഡലത്തിലാണ് എരുമേലി ഉള്‍പ്പെടുന്നത്.

ഹാരിസണ്‍ കമ്പനി ബിലീവേഴ്‌സ് ചര്‍ച്ചിനു മറിച്ചു വിറ്റതാണ് ഈ ഭൂമി. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറവാണെന്നതാണ് ചെറുവള്ളി എസ്റ്റേറ്റ് തിരഞ്ഞെടുക്കാന്‍ കാരണം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകും ഇതെന്ന് സൂചനയുണ്ട്. പ്രവാസി മലയാളി വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ മുതല്‍ മുടക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ശബരിമല സീസണ്‍ കാലത്തും മദ്ധ്യ തിരുവിതാം കുറിലെ പത്തു ലക്ഷത്തോശം പ്രവാസികള്‍ക്കും ഗുണകരമാകുന്നതാണ് ഈ വിമാനത്താവളം. തേക്കടി, ഗവി, എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും സമീപമാണ് എരുമേലി.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ