General News

ഖത്തര്‍ ഉപരോധം : സൗദി സഖ്യ രാജ്യങ്ങള്‍ ഉപാധികളില്‍ അയവു വരുത്തി

Thu, Jul 20, 2017

Arabianewspaper 277
ഖത്തര്‍ ഉപരോധം : സൗദി സഖ്യ രാജ്യങ്ങള്‍ ഉപാധികളില്‍ അയവു വരുത്തി

ഖത്തറിനെതിരെ കര്‍ശന നിലപാടുകളില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ രാജ്യങ്ങള്‍ അയവു വരുത്തി. പതി മൂന്ന് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചതില്‍ ആറു നിബന്ധനകള്‍ അംഗീകരിക്കാനാണ് ഇപ്പോള്‍ സൗദിയും സഖ്യ രാജ്യങ്ങളും ആവശ്യപ്പെടുന്നത്.


ഇറാന്‍ ബന്ധം, തുര്‍ക്കി സൈനിക സാന്നിദ്ധ്യം, അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടല്‍ എന്നിവ ഉള്‍പ്പെടെ ഏഴോളം ഉപാധികള്‍ സഖ്യ രാജ്യങ്ങള്‍ പിന്‍വലിച്ചു,


കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദിയും സഖ്യ രാജ്യങ്ങളും ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് ആറോപിച്ച് ഉപരോധം പ്രഖ്യാപിച്ചത്.


ഭീകരവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ഇത് സമ്മതിച്ചാല്‍ തന്നെ വിഷയം അവസാനിക്കുമെന്നും സഖ്യ നേതൃത്വം അറിയി്ച്ചു. ജിസിസി കൂട്ടായ്മയില്‍ നിന്ന് ഖത്തര്‍ പുറത്തു പോകരുതെന്നാണ് ത്ങ്ങളുടെ ആഗ്രഹമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് കഴിഞ്ഞ ദിവസം ലണ്ടനില്‍ പ്രസ്താവിച്ചിരുന്നു.


 

Tags : Qatar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ