General News

പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി എടുത്തു

Thu, Jul 20, 2017

Arabianewspaper 309
പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി എടുത്തു

നടിയെ ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചന കേസില്‍ നടന്‍ ദിലീപിന്റേയും മാനേജര്‍ അപ്പുണ്ണിയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് പോലീസ് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി എടുത്തു.


കാലടി മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. സുനിയുടെ അമ്മയുടെ രഹസ്യ മൊഴി ഹൈക്കോടതിയില്‍ ഇന്ന് ഹാജരാക്കുമെന്ന് സൂചനയുണ്ട്.


തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ കോടതിയില്‍ പറഞ്ഞതായി സുനിയുടെ അമ്മ പറഞ്ഞു. സുനിയ്ക്കു ചലച്ചിത്ര മേഖലയിലുള്ളവരുമായുള്ള ബന്ധങ്ങളും സുനിയുടെ സാമ്പത്തിക ഇടപാടുകളും പറയണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.


തങ്ങള്‍ക്ക് കേസ് നടത്താന്‍ പണമില്ലെന്നും മകനെ രക്ഷിക്കണമെന്നും സുനിയുടെ അമ്മ ശോഭന കോടതിയില്‍ മൊഴി നല്‍കി.

Tags : Pulsar Suni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ