General News

കാസര്‍കോട്ട് ബിജെപിയെ തറപ്പറ്റിച്ച് കോണ്‍ഗ്രസ് സിപിഎം മൂന്നാം സ്ഥാനത്ത്

Thu, Jul 20, 2017

Arabianewspaper 297
കാസര്‍കോട്ട് ബിജെപിയെ തറപ്പറ്റിച്ച് കോണ്‍ഗ്രസ് സിപിഎം  മൂന്നാം സ്ഥാനത്ത്

കാസര്‍കോട്ട് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് കോണ്‍ഗ്രസ് കരുത്തു കാട്ടി. കാസര്‍കോട് നഗരസഭയുടെ കടപ്പുറം സൗത്ത് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞടെപ്പിലാണ് കോണ്‍ഗ്രസിന്റെ എസ് രഹന വിജയിച്ചത്. ബിജെപിയുടെ കെ സരളയെ 84 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.


രഹ് നയ്ക്ക് 625 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സരളയ്ക്ക് 541 വോട്ടുകളാണ് ലഭിച്ചത്. അതേസമയം, സിപിഎമ്മിന്റെ ജി ബിന്ദുവിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.


ബിജെപി കൗണ്‍സിലാറായിരുന്ന എം പ്രേമയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73 വോ്ട്ടിനാണ് പ്രേമ വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് പ്രേമ പിടിച്ചെടുത്തത്. പ്രേമയ്ക്ക് 638 വോട്ടുകളും കോണ്‍ഗ്രസിന്റെ ബി ബവിനയ്ക്ക് 565 വോട്ടും ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി പി നാരായണിക്ക് 30 വോട്ടും ലഭിച്ചു.


ബിജെപിയില്‍ നിന്നും സീറ്റു പിടിച്ചെടുത്തതോടെ 38 അംഗ കാസര്‍കോട് നഗരസഭയില്‍ യുഡിഎഫിന് 21 സീറ്റായി. ബിജെപിക്ക് 13 സീറ്റും എല്‍ഡിഎഫിന് ഒരു സീറ്റുമാണ് ഉള്ളത്.


 


 

Tags : UDF  LDF  BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ