General News

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് കോഴ വാങ്ങി- ബിജെപി നേതാക്കള്‍ കുടുങ്ങും

Thu, Jul 20, 2017

Arabianewspaper 243
മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് കോഴ വാങ്ങി- ബിജെപി നേതാക്കള്‍ കുടുങ്ങും

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണങ്ങള്‍ ശക്തമായതോടെ ബിജെപി സ്വന്തം നിലയില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു


അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി അദ്ധ്യക്ഷന്‍ കുമ്മനം രാജശേശഖരന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ 5.6 കോടി രൂപ വര്‍ക്കലയിലെ എസ് ആര്‍ കോളേജ് ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്.


ഈ പണം ഡെല്‍ഹിയിലെ ഇടനിലക്കാരന് എത്തിച്ചതായും ആരോപണം ഉണ്ട്. എംടി രമേശ് ഉള്‍പ്പെടയുള്ള ചില സംസ്ഥാന നേതാക്കളുടെ പേരും പരാതിയിലുണ്ട്. ഇക്കാര്യവും അന്വേഷണ കമ്മീഷന്‍ പരിശോധിക്കും.


ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നേടാനായാണ് കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണം ഉയരുന്നത്. പണം നല്‍കിയിട്ടും കാര്യം നടക്കാതെ വന്നതോടെയാണ് ആരോപണം ഉയര്‍ന്നത്. വെള്ളാപ്പള്ളിയുടെ അടുത്ത അനുയായി കൂടിയായ എസ് ആര്‍ കോളേജ് ഉടമ കുമ്മനം രാജശേഖരനെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണം നടത്തിയത്.


ബിജെപി നയിക്കുന്ന എന്‍ഡിഎയിലെ കേരളത്തിലെ ഘടക കക്ഷിയായ ബിഡിജെഎസിന്റെ നേതാവു കൂടിയാണ് കോളേജ് ഉടമ. പണം വാങ്ങിയതായി തെളിഞ്ഞതോടെ ശക്തമായ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ