General News

പോലീസ് മാപ്പുസാക്ഷിയാക്കാന്‍ ശ്രമിക്കുന്നു- ദിലീപിന്റെ മാനേജര്‍

Thu, Jul 20, 2017

Arabianewspaper 240
പോലീസ് മാപ്പുസാക്ഷിയാക്കാന്‍ ശ്രമിക്കുന്നു- ദിലീപിന്റെ മാനേജര്‍

നടിയെ ആക്രമിച്ച കേസില്‍ യാതൊരു പങ്കുമില്ലെന്നും കള്ളക്കേസില്‍ കുടുക്കാനും മാപ്പു സാക്ഷിയാക്കാനുമുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നതെന്നും നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി . വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ ജാമ്യാപേക്ഷയും അപ്പൂണ്ണിയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷയും കോടതി്ക്ക് മുന്നില്‍ എത്തുന്നത്.


ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് അപ്പുണ്ണി പോലീസിനെതിരെ രൂക്ഷമായ ഭാഷയില്‍ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത്


അറസ്റ്റു ചെയ്യാനും പോലീസ് കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ച് മാപ്പു സാക്ഷിയാക്കാന്‍ നിര്‍ബന്ധിക്കാനും ഇടയുണ്ടെന്ന് സൂചന ലഭിച്ചു കേസില്‍ മാപ്പു സാക്ഷിയാകാന്‍ പോലീസ് നിര്‍ബന്ധിച്ചു.


നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ സുനിലുമായി ജയിലില്‍ കഴിഞ്ഞിരുന്ന വിഷ്ണു എന്നയാളെ തനിക്കോ ദിലീപിനോ അറിയില്ല. ഇയാള്‍ നിരന്തരം തന്നെ ഫോണില്‍ വിളിച്ചിരുന്നു. തങ്ങള്‍ക്കൊന്നും പറയാനില്ലെന്നും കേസിനു പൊക്കോളാനും താന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ തങ്ങളെ കേസില്‍ കുടുക്കുകയാണ് പോലീസ് ചെയ്തത്.


മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നീങ്ങുന്നത്. അന്വേണത്തിന്റെ ഭാഗമായി പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. പിന്നീ്ട് ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നില്ല. എന്നാല്‍, ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം വീണ്ടും തന്നെ അറസ്റ്റു ചെയ്യാനും മാപ്പു സാക്ഷിയാക്കാനും ശ്രമം നടത്തുകയാണ്. അപ്പുണ്ണിയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ