General News

കര്‍ണാകത്തിന് സ്വന്തം പതാക, തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല- സിദ്ദരാമയ്യ

Wed, Jul 19, 2017

Arabianewspaper 322
കര്‍ണാകത്തിന് സ്വന്തം പതാക, തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല- സിദ്ദരാമയ്യ

കര്‍ണാടകത്തിന് സ്വന്തമായി ഔദ്യോദിക പതാക വേണമെന്ന സര്‍ക്കാര്‍ നിലപാട് തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ. തിരഞ്ഞെടുപ്പില്‍ ബിജെപിയെ എതിരിടാനായാണ് കന്നഡ വികാരം ഇളക്കി വിടുന്നതെന്ന ആരോപണം അദ്ദേഹം തള്ളി.


ബിജെപി ഇതിനെ ശക്തമായി എതിര്‍ത്തു രംഗത്ത് വന്നത് സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളുടെ ഗതി മാറ്റിയിട്ടുണ്ട്. അഴിമതിയും ഭരണ പരാജയവും മറച്ചു വെയ്ക്കാനാണ് കോണ്‍ഗ്രസ് പ്രാദേശിക വികാരം ഇളക്കി വിടുന്നതെന്ന് ബിജെപി ആരോപിച്ചു.


ദേശീയ പതാകയെ അവഹേളിക്കുന്നതാണ് കര്‍ണാകയുടെ സ്വന്തം പതാക എന്ന ആശയം. ഇപ്പോള്‍ തന്നെ കര്‍ണാടക പതാക സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന പിറവി ദിനത്തില്‍ കര്‍ണാടക പതാക ഉയര്‍ത്താറുമുണ്ട്. ഇത് ബിജെപി സര്‍ക്കാര്‍ ഉള്ളപ്പോഴും ചെയ്തിട്ടുണ്ട്.


എന്നാല്‍, ഔദ്യോഗിക പദവി നല്‍കാനുള്ള നീക്കം രാജ്യത്തിന് അപകടകരമാണെന്നും എല്ലാ സംസ്ഥാനങ്ങളും ഇതേ പോലെ സംസ്ഥാന പതാകയെന്ന ആവശ്യവുമായി രംഗത്ത് വരുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കുന്നു.


നിലവില്‍ ജമ്മു കാശ്മീരിന് മാത്രമാണ് സംസ്ഥാന പതാക ഉള്ളത്. കര്‍ണാടകയ്ക്ക് മാത്രമായി പതാക സാധ്യമാണോ എന്ന് പരിശോധിക്കാന്‍ നിയമ വിദഗ്ദ്ധരടങ്ങിയ ഒമ്പതു പേരെ സംസ്ഥാന മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിരുന്നു.


എന്നാല്‍, ഭരണ ഘടനയ്ക്ക് എതിരാണ് ഈ നീക്കമെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. ഒരൊറ്റ രാജ്യം ഒരു പതാക. എന്ന ആശയത്തിന് എതിരാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.


ഭരണഘടനപരമായി നിലനില്‍പ്പില്ലെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത് ബിജെപിയുടെ വരവ് തടയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണെന്ന് സംഘപരിവാര്‍ ആരോപിക്കുന്നു.


വിഷയം കര്‍ണാടക ഹൈക്കോടതിയില്‍ മുമ്പു വന്നപ്പോള്‍ സര്‍ക്കാര്‍ എതിരഭിപ്രായമാണ് സത്യവാങ് മൂലത്തില്‍ നല്‍കിയത്. ഇപ്പോള്‍ നിലപാട് മാറുന്നതും കോടതിയുടെ അപ്രീതിക്ക് പാത്രമാകുമെന്നും നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു


കോണ്‍ഗ്രസില്‍ തന്നെ ഇതിന് വിരുദ്ധമായ നിലപാടുകള്‍ ഉണ്ട്. സംസ്‌കാരിക മന്ത്രി ഗോവിന്ദ് എം കജ്രോളിനെ പോലുള്ള മുതിര്‍ന്ന നേതാക്കളാണ് സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വന്നത്. ഒരു രാജ്യത്തിന് രണ്ടു പതാക സാദ്ധ്യമല്ലെന്ന് കേന്ദ്ര മന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡ അഭിപ്രായപ്പെട്ടിരുന്നു.


തിരഞ്ഞെടുപ്പ് അടുത്തതോടെ സിദ്ദ രാമയ്യ സര്‍ക്കാര്‍ കന്നഡ വികാരം മുതലെടുക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.

Tags : Sidhramiah 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ