General News

ശശികലയ്ക്ക് ജയില്‍ സുഖവാസ കേന്ദ്രം, വിഡിയോ പുറത്ത് , പട്ടിന്റെ സല്‍വാര്‍ കമ്മീസുമുടുത്ത് ശശികല

Tue, Jul 18, 2017

Arabianewspaper 449
ശശികലയ്ക്ക് ജയില്‍ സുഖവാസ കേന്ദ്രം, വിഡിയോ പുറത്ത്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കഠിന തടവ് അനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജന, സെക്രട്ടറി ശശികലയ്ക്ക് ജയിലില്‍ സുഖവാസമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.


പട്ടുസല്‍വാര്‍ കമ്മീസും ധരിച്ച് കൈയ്യില്‍ ബാഗുമായി ജയിലില്‍ സ്വതന്ത്രയായി വിലസുന്ന ശശികലയുടെ വീഡിയോയാണ് കന്നഡചാനല്‍ പുറത്തു വിട്ടത്


രണ്ടു കോടി കൈക്കൂലി നല്‍കി അധികാരികളെ സ്വാധിനിച്ചാണ് ശശികല ജയിലില്‍ സ്വതന്ത്രയായി നടക്കുന്നതെന്ന് ആരോപണം ഉണ്ട്. ശശികയെുടെ ജയില്‍ ജീവിതം പുറം ലോകത്ത് എത്തിച്ച ജയില്‍ ഡിഐജി ഡി രൂപയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു.


ശശികലയ്ക്കായി അഞ്ചു ജയില്‍ മുറികളാണ് സജ്ജീകരിച്ചിരുന്നത്. ഇതിലൊന്ന് ബെഡ് റൂമായും, മറ്റൊന്ന് യോഗ ചെയ്യാനും ഒന്ന് അടുക്കളയുമായി ഉപയോഗിച്ചിരുന്നു. മറ്റ് രണ്ട് മുറികളില്‍ സഹ തടവുകാരായവര്‍ ആയമാരായി താമസിക്കുന്നു. എയര്‍ കൂളറും, ടിവിയും ശരീരം തിരുമ്മാന്‍ സഹായികളേയും ജയില്‍ അധികൃതര്‍ ഒരുക്കിയെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്തു വന്നിരുന്നു. കിടക്കാന്‍ കട്ടിലുകളും കസേരയും ജയില്‍ നല്‍കിയതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരുന്നത്. ഇതിനു പിന്നാലെയാണ് സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നത്.



Tags : Sasikala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ