General News

മായാവതി എംപി സ്ഥാനം രാജിവെച്ചു

Tue, Jul 18, 2017

Arabianewspaper 284
മായാവതി എംപി സ്ഥാനം രാജിവെച്ചു

സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപിച്ച് ബിഎസ്പി എംപി മായാവതി രാജ്യസഭയില്‍ നിന്നും രാജിവെച്ചു. രാജ്യത്ത് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളെ കുറിച്ച് രാജ്യസഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് രാജി.


ദലിതര്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു താന്‍, എന്നാല്‍, ഭരണ കക്ഷി അംഗങ്ങള്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാതെ ബഹളം വെയ്ക്കുകയായിരുന്നു.


ഇത്തരം സാഹചര്യത്തില്‍ തനിക്ക് സംസാരിക്കാന്‍ കഴിയില്ലെന്നും താന്‍ എംപി സ്ഥാനം രാജിവെയ്ക്കുമെന്നും മായാവതി ഭീഷണിപ്പെടുത്തി. എന്നാല്‍, അംഗങ്ങള്‍ ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് മായാവതി രാജിവെയ്ക്കുകയായിരുന്നു.


രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന്‍ ്അനുമതി നല്‍കിയതു പ്രകാരം മൂന്നു മിനിട്ട് മായാവതി സംസാരിച്ചു. എന്നാല്‍, യുപിയിലെ സഹാറാന്‍പൂരില്‍ നടന്ന ദലിത് പീഡനത്തെക്കുറിച്ചും ന്യൂനപക്ഷ മര്‍ദ്ദനങ്ങളെ കുറിച്ചും സംസാരം തുടങ്ങിയതോടെ ഭരണകക്ഷി അംഗങ്ങള്‍ ബഹളം വെച്ച് മായാവതിയുടെ പ്രസംഗം തടസപ്പെടുത്തി. ഇതോടെയാണ് മായാവതി രാജി ഭീഷണി മുഴക്കിയത്.

Tags : Mayawati 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ