General News

വെങ്കയ്യ നായിഡു ബിജെപി അംഗത്വവും മന്ത്രിസ്ഥാനവും രാജിവെച്ചു ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Tue, Jul 18, 2017

Arabianewspaper 246
വെങ്കയ്യ നായിഡു  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വെങ്കയ്യ നായിഡു കേന്ദ്ര മന്ത്രി സ്ഥാനവും ബിജെപി അംഗത്വവും രാജിവെച്ചു. മന്ത്രിസഭയില്‍ നിന്നും രാജിവെച്ചുകൊണ്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് അദ്ദേഹം നല്‍കി. ഇതോടൊപ്പം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രികയും നായിഡു നല്‍കി.


പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ഗോപാലകൃഷ്ണ ഗാന്ധിയും നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഓഗസ്ത് അഞ്ചിനാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും അന്നു തന്നെ നടക്കും.


പാര്‍ട്ടിയി്ല്‍ നിന്നും രാജിവെച്ചുകൊണ്ടുള്ള കത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും നല്‍കിി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി. മുരളി മനോഹര്‍ ജോഷി എന്നിവരെ സന്ദര്‍ശിച്ച് വെങ്കയ്യ നായിഡു ആശീര്‍വാദം വാങ്ങി.


ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രിയായ വെങ്കയ്യ നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിിയാണ് നിര്‍ദ്ദേശിച്ചത്.


ആന്ധ്ര സ്വദേശിയായ നായിഡു അഴിമതി രഹിത പ്രതിച്ഛായയുള്ള കേന്ദ്ര മന്ത്രിയാണ്. ഇതിനൊപ്പം വിവാദങ്ങളില്‍ പെടാത്തയാളും. ഇതു കൂടാതെ പാര്‍ലമെന്റംഗങ്ങളുമായി മികച്ച ബന്ധവും നായിഡുവിന് ഉണ്ട്. രാജ്യ സഭയുടെ അദ്ധ്യക്ഷനാകുന്നതില്‍ ഉപരാഷ്ഠ്രപതിക്ക് സഭ മികച്ച രീതിയില്‍ കൊണ്ടുപോകേണ്ടതുണ്ട്. വെങ്കയ്യ നായിഡുവിന് ഇത് സുഗമമായി മാനേജ് ചെയ്യാനാകുമെന്നാണ് പാര്‍ട്ടിയും നേതൃത്വവും കരുതുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ