General News

സുനിയുടെ ക്രിമിനല്‍ സ്വഭാവത്തെ കുറിച്ച് അറിയില്ലായിരുന്നു- മുകേഷ്

Tue, Jul 18, 2017

Arabianewspaper 277
സുനിയുടെ ക്രിമിനല്‍ സ്വഭാവത്തെ കുറിച്ച് അറിയില്ലായിരുന്നു- മുകേഷ്

പള്‍സര്‍ സുനിയെ ഡ്രൈവറായി ജോലിക്ക് വെച്ചത് കൊച്ചിയിലെ സ്വകാര്യ ഏജന്‍സി വഴിയാണെന്ന് നടനും എംഎല്‍എയുമായ മുകേഷ്. സുനിയുടെ സ്വഭാവത്തെ കുറിച്ച് അറിയില്ലായിരുന്നു. ഒരു വര്‍ഷം തന്നോടൊപ്പം ജോലി ചെയ്തു.


തന്നോട് മര്യാദയോടെയാണ് പെരുമാറിയിട്ടുള്ളത്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതിനോട് യോജിപ്പില്ലായിരുന്നതിനാല്‍ സുനിയെ ഒഴിവാക്കുകയായിരുന്നുവെന്ന് മുകേഷ് പറഞ്ഞു.


ആവശ്യമുള്ളപ്പോള്‍ മാത്രമാണ് വിളിച്ചിരുന്നത്. പിന്നീട് മാസ ശമ്പളത്തിന് നിയമിച്ചു. സിനിമ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളതും പകലും രാത്രിയും എല്ലാം ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചതുമാണ് സുനിയെ നിയമിക്കാന്‍ കാരണമെന്നും മുകേഷ് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.


2013 നു ശേഷം സുനിയെ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും മുകേഷ് പറഞ്ഞു,


ദിലീപുമായുള്ള സൗഹൃദവും ഫോണ്‍ സംഭാഷണങ്ങളും പോലീസ് മുകേഷില്‍ നിന്ന് മൊഴിയെടുക്കവെ ചോദിച്ചറിഞ്ഞു. ദിലീപുമായി അടുത്ത സൗഹൃദമാണുള്ളതെന്ന് മുകേഷ് പറഞ്ഞു.


എംഎല്‍എ അന്‍വര്‍ സാദത്തിനോടും ദിലിപൂമായ ബന്ധത്തെക്കുറിച്ചാണ് ചോദിച്ചറിഞ്ഞത്. തന്റെ നിയോജക മണ്ഡലത്തിലെ അറിയപ്പെടുന്ന സിനിമാ താരമായ ദിലിപുമായി അടുത്ത സൗഹൃദമാണ് ഉള്ളതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ , വിദേശയാത്രകള്‍ എന്നിവയെക്കുറിച്ചും പോലീസ് ചോദിച്ചറി്ഞ്ഞതായി സാദത്ത് പറഞ്ഞു


തൃക്കാക്കര എംഎല്‍എ പിടി തോമസില്‍ നിന്നും സ്പീക്കറുടെ അനുമതി വാങ്ങിയ ശേഷം മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ