General News

വിദ്യാര്‍തഥിയെ കുത്തിക്കൊന്ന കേസില്‍ യത്തീംഖാനയ്‌ക്കെതിരെ ആരോപണം

Tue, Jul 18, 2017

Arabianewspaper 266
വിദ്യാര്‍തഥിയെ കുത്തിക്കൊന്ന കേസില്‍ യത്തീംഖാനയ്‌ക്കെതിരെ ആരോപണം

വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന കേസില്‍ യഥാര്‍ത്ഥ പ്രതിയല്ല അറസ്റ്റിലായതെന്ന് കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം. കൊലപാതകത്തിനു പിന്നില്‍ ദുരുഹതയുണ്ടെന്ന് കാണിച്ച് രക്ഷിതാക്കള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.


സംഭവത്തെ കുറിച്ച് അന്വേഷി്ക്കാന്‍ ശിശു ക്ഷേമ സമിതി ആവശ്യപ്പെട്ടു. വിഷയത്തില്‍ പോലീസിനോട് ഇവര്‍ റിപ്പോര്‍ട്ട് തേടി കോഴിക്കോട് കുന്ദമംഗലത്ത് യത്തീം ഖാനയിലെ ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്കെതിരെയാണ് ബന്ധുക്കളുടെ പരാതി.


ഇവിടെ പഠിക്കാന്‍ കൊല്ലപ്പെട്ട ബാലന് താല്‍പര്യമുണ്ടായിരുന്നില്ല. യത്തീം ഖാനയിലെ ചിലര്‍ കുട്ടികളെ ലൈംഗിക പീഡനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ലൈംഗിക പീഡനം ചെറുത്തതിനെ തുടര്‍ന്നാണ് ബാലനെ കുത്തിക്കൊന്നതെന്ന് കരുതുന്നു.


കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നയാള്‍ എന്തിനാണ് താമസിച്ചതെന്ന ചോദ്യത്തിന് ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ മറ്റു ചിലരെ പണം വാങ്ങി താമസിപ്പിച്ചിരുന്നു. ഇതാണ് വിദ്യാര്‍ത്ഥികളെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കാന്‍ സാഹചര്യമൊരുക്കിയതെന്ന് പോലീസ് പറയുന്നു.


പന്ത്രണ്ടുകാരനായ അബ്ദുള്‍ മജീദിനെയാണ് കഴിഞ്ഞ ദിവസം കുത്തിക്കൊന്നത്.


 

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ