General News

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും

Mon, Jul 17, 2017

Arabianewspaper 349
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും

കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ, രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായും വെങ്കയ്യ നായിഡുവിനെ പരിഗണിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു


ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരാളാകണമെന്ന് ബിജെപി ശഠിക്കുന്നുണ്ട്. മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിനേയും കര്‍ണാടക ബിജെപി പ്രസിഡന്റ് ഡി എച്ച് ശങ്കര മൂര്‍ത്തിയേയും ബിജെപി പരിഗണിക്കുന്നുണ്ട്.


ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി അടുത്ത മാസം തീരാനിരിക്കെ സ്ഥാനര്‍ത്ഥി നിര്‍ണയവുമായി ബിജെപി മുന്നോട്ട് പോകുകയാണ്. ഓഗസ്ത് അഞ്ചിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ഓഗസ്ത് 19 നാണ് ഹമീദ് അന്‍സാരി വിരമിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ