General News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് :വിജയം ഉറപ്പിച്ച് രാംനാഥ്

Mon, Jul 17, 2017

Arabianewspaper 301
രാഷ്ട്രപതി തിരഞ്ഞെടുപ്പ് :വിജയം ഉറപ്പിച്ച് രാംനാഥ്

രാജ്യത്തെ 4895 ജനപ്രതിനിധികള്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ മീരാകുമാറുമാണ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും വ്യാഴാഴ്ചയാണ്.


ബീഹാര്‍ മുന്‍ ഗവണര്‍ണാറാണ് രാംനാഥ് കോവിന്ദ്, ലോക്‌സഭയിലെ മുന്‍ സ്പീക്കറാണ് മീരാകുമാര്‍. രാജ്യത്തിന്റെ പതിനാലാമത്ത രാഷ്ട്രപതിയായി ആരു തിരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തില്‍ സന്ദേഹമില്ലെങ്കിലും ആശയപോരാട്ടമാണ് തങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.


എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.


എന്‍ഡിഎ ഘടകകക്ഷികള്‍ രാം നാഥ് കോവിന്ദിനു പിന്നണി അണി നിരന്നപ്പോള്‍, പ്രതിപക്ഷത്തുണ്ടായിരുന്ന ജനതാ ദള്‍ യുണൈറ്റഡ് എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.


ഇവരെ കൂടാതെ ബിജു ജനതാ ദളും, അണ്ണാ ഡിഎംകെ വിഭാഗങ്ങളും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും. അറുപതു ശതമാനം വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്നാണ് സൂചന.


ഇരു സ്ഥാനാര്‍ത്ഥികളും ദലിതരാണെന്ന സവിശേഷതയുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ