General News

ഐഎസ് തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ -സുഷമ

Mon, Jul 17, 2017

Arabianewspaper 281
ഐഎസ് തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ -സുഷമ

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ ഉണ്ടെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. പഞ്ചാബില്‍ നിന്നുള്ള 39 നിര്‍മാണ തൊഴിലാളികളെ 2014 ലാണ് മൊസൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയത്.


ഇവരുടെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് വിദേശ കാര്യ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.


ഇറാഖി വിദേശ കാര്യ മന്ത്രി 24 ന് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇവരുടെ മോചനം സംബന്ധിച്ച വിഷയം അവതരിപ്പിക്കാമെന്നും സുഷമ സ്വരാജ് ഉറപ്പ് കൊടുത്തു.


കൂടിക്കാഴ്ചയില്‍ വിദേശ കാര്യ സഹമന്ത്രിമാരായ ജനറല്‍ വികെ സിംഗ്, എം ജെ അക്ബര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ