General News

ഫെഡററിന് എട്ടാം വിംബിള്‍ഡണ്‍

Mon, Jul 17, 2017

Arabianewspaper 306
ഫെഡററിന് എട്ടാം വിംബിള്‍ഡണ്‍

മുപ്പത്തഞ്ചാം വയസിലും കളിക്കളത്തില്‍ പോരാട്ടവീര്യം കാത്തുസൂക്ഷിച്ച സ്വിസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്ക് എട്ടാം തവണയും വിംബിള്‍ഡണ്‍ കീരീടം.


എതിരാളി മാര്‍ട്ടിന് സിലിക്കിനെ 6-3,6-1,6-4 എന്ന സ്‌കോറിനാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്.


ഇതോടെ ഏറ്റവും അധികം തവണ വിംബിള്‍ഡണ്‍ കീരീടം നേടുന്ന പുരുഷ താരം എന്ന ബഹുമതിയും ഫെഡറര്‍ നേടി. എട്ടാം വിംബിള്‍ഡണ കീരീട നേട്ടത്തോടെ തന്റെ കരിയറിലെ പത്തൊമ്പതാം ഗ്രാന്‍സ്ലാം കീരീടമാണ് ഫെഡറര്‍ സ്വന്തമാക്കിയത്.


അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഫെഡറര്‍ വിംബിള്‍ഡണ്‍ കലാശക്കളിയില്‍ വിജയം നേടുന്നത്. ചരിത്ര മൂഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഗാലറിയില്‍ ഫെഡററുടെ ഭാര്യ മിര്‍കയും നാലു കുട്ടികളും സന്നിഹിതരായിരുന്നു.


ടൂര്‍ണമെന്റില്‍ ഒരു സെറ്റു പോലും പരാജയപ്പെടാതെ അപരാജിത മുന്നേറ്റമാണ് ഫെഡറര്‍ ഇക്കുറി കാഴ്ചവെച്ചത്. ഇത്രയും വലിയ നേട്ടങ്ങള്‍ എത്തിപ്പിടിക്കാനാകുമെന്നത് അവിശ്വസനീയമാണെന്ന് ട്രോഫി സ്വീകരിക്കവെ ഫെഡറര് പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ