General News

ദിലീപിന് ജാമ്യമില്ല, ജാമ്യാപേക്ഷ ഹൈക്കോടതിയില്‍

Sat, Jul 15, 2017

Arabianewspaper 389
ദിലീപിന് ജാമ്യമില്ല, ജാമ്യാപേക്ഷ ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട ഗൂഡാലോചന കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. ദീലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്േ്രട്രറ്റ് കോടതി തള്ളി. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ എതിര്‍വാദം ഉന്നയിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ ഇനി ഹൈ്‌ക്കോടതിയില്‍ സമര്‍പ്പിക്കാനാണ് ദിലീപിന്റെ തീരുമാനം. ജൂലൈ 25 വരെ റിമാന്‍ഡു ചെയ്യാനാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഇത്തരവ്.


ദിലീപിന് വേണ്ടി ഹാജരായ അഡ്വ, രാംകുമാര്‍ പോലീസിനെതിരെ ശക്തമായ വാദം ഉന്നയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയ ശേഷമായിരുന്നു വാദം.


ദിലീപിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രചാരണം നടക്കുകയാണെന്നും ദിലീപ് പുറത്തിറങ്ങിയാല്‍ ഇതിലും സ്വാധിനം ചെലുത്തുമെന്നും പ്രോസിക്യുഷന്‍ വാദിച്ചു,


ദിലീപിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ള ആരോപണങ്ങള്‍ കളവാണെന്ന് അഡ്വ. രാംകുമാര്‍ വാദിച്ചു, ക്രിമിനലായ പള്‍സര്‍ സുനിയുടെ മൊഴിമാത്രമാണ് ദിലീപിനെതിരെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെച്ച കേസില്‍ താമസിയാതെ ജാമ്യാപേക്ഷ തള്ളി കോടതി വിധിയെത്തി ഇതോടെ ദിലീപിനെ ബസില്‍ ആലുവ സബ് ജയിലേക്ക് കൊണ്ടു പോയി.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ