General News

ചോദ്യം ചെയ്യലില്‍ ദിലിപ് സഹകരിക്കുന്നില്ലെന്ന് പേലീസ്

Sat, Jul 15, 2017

Arabianewspaper 531
ചോദ്യം ചെയ്യലില്‍ ദിലിപ് സഹകരിക്കുന്നില്ലെന്ന് പേലീസ്

നടിയെ ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചന അന്വേഷിക്കുന്ന പോലീസുമായി അറസ്റ്റിലായ നടന്‍ ദിലീപ് സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയില്‍ ബോധിപ്പിച്ചു കേസ് അന്വേഷണത്തിന് ഇത് വിഘാതമാകുന്നുവെന്നും പോലീ്‌സ് പറയുന്നു.


എന്നാല്‍, താന്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തെളിവൊന്നും കിട്ടാത്തതിനാല്‍ പോലീസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും കള്ളക്കേസെടുത്ത് തന്നെ ജയിലില്‍ ഇടാനുള്ള പാഴ് വേലയാണ് പോലീസ് നടത്തുന്നതെന്നും ദിലീപ് കോടതിയെ ബോധിപ്പി്ച്ചു


കസ്റ്റഡി കാലാവധി കഴിഞ്ഞിട്ടും പോലീസ് ആവശ്യപ്പെട്ടത് അനുസരി്ച്ച് ഒരു ദിവസം കൂടി പോലീസിന് ചോദ്യം ചെയ്യാന്‍ ദിലീപിനെ വിട്ടു നല്‍കിയിരുന്നു.


ദിലീപ് പുതിയ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ കണ്ടു കിട്ടാത്തത് പോലീസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേസിന് ഏറ്റവും വലിയ ആധാരമാണ് ഈ മൊബൈല്‍ ഫോണ്‍. ഇത് കായലില്‍ എറിഞ്ഞു എന്നാണ് പ്രതിയായ പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്.


ഇതിനായി പോലീസ് നടത്തിയ തിരച്ചിലുകള്‍ വിഫലമായി. ഇതോടെ പ്രധാന തെളിവില്ലാത്തതും സാക്ഷികള്‍ ഇല്ലാത്തതും കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന് പോലീസിനറിയാം. ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പ്രതിയുടെ മൊഴിമാത്രം എടുത്ത് കേസ് റിപ്പോര്‍ട്ട് നല്‍കുന്നത് തിരിച്ചടിയാകുമെന്നും വിചാരണ വേളയില്‍ പള്‍സര്‍ സുനി കാലുമാറിയാല്‍ പോലീസ് നാണം കെടുമെന്നും നിയമ വിദഗ്ദ്ധര്‍ പറയുന്നു.


ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അറസ്റ്റു ചെയ്യാതിരുന്നത് അബദ്ധമായിപ്പോയെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ സമ്മതിക്കുന്നു. പള്‍സര്‍സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ച തെളിവുണ്ടെങ്കിലും പോലീസിന് ലഭിച്ച സംഭാഷണ ശകലത്തില്‍ കൂസലില്ലാതെ കേസിന് പൊയ്‌ക്കൊ എന്നും ഇനി വിളിക്കരുതെന്നും കര്‍ശനമായി പറയുന്ന ഭാഗമാണ് ഉള്ളത്.


അപ്പുണ്ണിയുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് വീണ്ടും വിളിക്കുമ്പോള്‍ ഹാജരാകണമെന്ന നിബന്ധനയില്‍ വിട്ടയച്ച അപ്പുണ്ണി ഒളിവില്‍ പോയത് പോലീസിന് പിടിവള്ളിയായിട്ടുണ്ട്. എന്നാല്‍, കള്ളക്കേസില്‍ കുടുക്കുമെന്ന ഭയന്നാകാം അപ്പുണ്ണി ഒളിവില്‍ പോയതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ പറയുന്നു.


ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് സുനി ദിലീപിന് കൈമാറിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇതിനു തെളിവു ലഭിച്ചിട്ടില്ല. കാക്കനാട്ടെ ലക്ഷ്യ എന്ന വ്യാപാര സ്ഥാപനത്തില്‍ സുനി ഇത് ഏല്‍പ്പിച്ചതായി പോലീസ് സംശയിക്കുന്നു. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ തിരുവനന്തപുരത്ത് സിഡിറ്റില്‍ നിന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ഫലം പുറത്തു വന്നിട്ടില്ല.


 

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ