General News

മതസ്പര്‍ദ്ധ പരാമര്‍ശം: ടിപി സെന്‍കുമാറിനെതിരെ കേസ്

Sat, Jul 15, 2017

Arabianewspaper 293
മതസ്പര്‍ദ്ധ പരാമര്‍ശം: ടിപി സെന്‍കുമാറിനെതിരെ കേസ്

മതസ്പര്‍ദ്ധ വളര്ത്തുന്ന പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സമകാലിക മലയാളം എന്ന വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സെന്‍കുമാര്‍ അഭിപ്രായപ്രകടനം നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു


ഇതേ തുടര്‍ന്ന് ക്രൈം ബ്രാഞ്ചാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കേസെടുത്തത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്.


മുസ്ലീം സമുദായത്തെ അപകീര്‍ത്തി പെടുത്തുന്നതും മതങ്ങള്‍ക്ക് ഇടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ സഹായിക്കുന്നതുമായ പരാമര്‍ശം നടത്തിയെന്നാണ് കേസ്.


കേരളത്തില്‍ നൂറു കുട്ടി ജനിക്കുമ്പോള്‍ ഇതില്‍ 42 ഉം മുസ്ലീം കുട്ടികളാണെന്നാണ് മുസ്ലീം ജനസംഖ്യ 27 ശതമാനമാണ്, ഭാവിയില്‍ വരാന്‍ പോകുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കുമെന്നാണ് അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞതെന്ന് വാരിക റിപ്പോര്‍ട്ടു ചെയ്യുന്നു.


എന്നാല്‍, തന്റെ അഭിമുഖം വളച്ചൊടിച്ചാണ് വാരിക പ്രസിദ്ധീകരിച്ചതെന്ന് സെന്‍കുമാര്‍ ആരോപിച്ചു അതേസമയം, സെന്‍കുമാറിന്റെ അഭിമുഖത്തിന്റെ ശബ്ദരേഖ ഉണ്ടെന്നും അദ്ദേഹം പറയാത്ത കാര്യങ്ങള്‍ തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വാരികയും പറയുന്നു.


ഭീകര സംഘടനയായ ഐഎസും ആര്‍എസ്എസും തമ്മില്‍ താരതമ്യം സാദ്ധ്യമല്ലെന്നും കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

Tags : TP semkumar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ