General News

ദിലീപിനെ ഒരു ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു

Fri, Jul 14, 2017

Arabianewspaper 394
ദിലീപിനെ ഒരു ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗുഡാലോചന കേസില്‍ നടന്‍ ദിലീപിനെ ഒരു ദിവസം കുടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. രാവിലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പോലീസ് തടസവാദം ഉന്നയിച്ച്.


ദിലീപിന്റെ പോലീസ് കസ്റ്റഡി നീട്ടി നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. ദിലീപിനു വേണ്ടി പുതിയ ജാമ്യാപേക്ഷ നല്‍കണമെന്ന് മജിസ്ട്രറ്റ് ആവശ്യപ്പെട്ടു.


പതിനാലു ദിവസത്തേക്കാണ് ദിലീപിനെ റിമാന്‍ഡു ചെയ്തിരിക്കുന്നത്. ഇതില്‍ നാലു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. പോലീസുമായി ദിലീപ് സഹകരിക്കുന്നതും മുമ്പ് 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ സഹകരിച്ചതും ജാമ്യേപേക്ഷയില്‍ ദിലീപിന് സഹായകമാകുമെന്ന് നിയമ വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നു.


ചിത്രീകരണങ്ങള്‍ മുടങ്ങുമെന്നതും വ്യവസായ മേഖലയുടെ പ്രതിസന്ധിയും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടും. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഏതു സമയവും ഹാജരാകാമെന്ന സത്യ വാങ് മൂലം ദിലിപ് നല്‍കിയേക്കും.


അതേസമയം, ദിലീപിന് ജാമ്യം ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ പോലീസ് കടുത്ത ശ്രമം നടത്തുന്നുണ്ട്. നിരവധി പേരെ ചോദ്യം ചെയ്തു വരികയാണ്.


ദിലീപിന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് പോലീസ് നടപടിയെന്നും ജാമ്യാപേക്ഷയില്‍ അഡ്വ. രാംകുമാര്‍ ആരോപിച്ചിട്ടുണ്ട്.


 

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ