General News

തെറ്റു ചെയ്യാത്തതില്‍ ഭയമില്ല, നിയമത്തില്‍ വിശ്വാസം -ദിലീപ്

Wed, Jul 12, 2017

Arabianewspaper 341
തെറ്റു ചെയ്യാത്തതില്‍ ഭയമില്ല, നിയമത്തില്‍ വിശ്വാസം -ദിലീപ്

തെറ്റു ചെയ്യാത്തതില്‍ ഭയമില്ലെന്നും നീതിയിലും നിയമത്തിലും വിശ്വാസമുണ്ടെന്നും ജാമ്യാപേക്ഷ കോടതിയി്ല്‍ നല്‍കുമെന്നും നടന്‍ ദീലിപ്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലുള്ള ദിലീപ് പറഞ്ഞു..


അങ്കമാലി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. അഡ്വ, രാംകുമാറാണ് ദിലീപിന്റെ കേസില്‍ ഹാജരാകുക. ദിലീപിനെതിരെ ഗൂഡാലോചന കുറ്റം മാത്രമാണ് ചുമത്തിയി്ട്ടുള്ളതെന്നും ഇത് തെളിയിക്കാനുള്ള ബാധ്യത പോലീസിനാണെന്നും അഡ്വ. രാംകുമാര്‍ പറഞ്ഞു. പോലീസ് ദിലീപിനെ ബോധപൂര്‍വം കുടുക്കിയതാണെന്നും കോടതിക്ക് ഇത് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ മൊഴിയുടേയോ കത്തിന്റേയോ അടിസ്ഥാനത്തില്‍ ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാനാവില്ലെന്നും രാംകുമാര്‍ പറഞ്ഞു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ