General News

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണം, ഏഴു മരണം

Tue, Jul 11, 2017

Arabianewspaper 410
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണം, ഏഴു മരണം
ജമ്മു കാശ്മീരിലെ അമര്‍നാഥ് ഗുഹയിലേക്കുള്ള തീര്‍ത്ഥാടക സംഘത്തിനു നേരെ ഭീകരാക്രമണം. സംഭവത്തില്‍ ഏഴു തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. തീര്‍ത്ഥാടകരുമായി പോയ ബസിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.

ബടിന്‍ഗുവില്‍ വെച്ചാണ് ബസിനു നേരെ ആക്രമണം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു, ഗുജറാത്തില്‍ നിന്നുള്ളവരാണ് തീര്‍ത്ഥാടകര്‍. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം,

പതിനേഴോളം പേരാണ് ബസിലുണ്ടായിരുന്നത്. രണ്ടു പേര്‍ സംഭവ സ്ഥലത്തു വെച്ചും മറ്റ് അഞ്ചു പേര്‍ ആശുപത്രിയില്‍ വെച്ചും കൊല്ലപ്പെട്ടു. വന്‍ സൈനിക സന്നാഹം സംഭവ സ്ഥലത്ത് എത്തി.

ആക്രമണത്തിനു ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. ബടിഗയിലെ സുരക്ഷാ സേന ക്യാമ്പിനു നേരെയാണ് ഭീകരര്‍ വെടിവെച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ ബസിനു നേര്ക്കും ആക്രമണം നടത്തുകയായിരുന്നു. പോലീസ് തിരിച്ചും വെടിയുതിര്‍ത്തു. എന്നാല്‍, ഭീകരരുടെ ഭാഗത്ത് ആളപായമുള്ളതായി അറിവില്ല
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ