Entertainment News

തളത്തില്‍ ദിനേശനും ശോഭയുമായി നിവിന്‍ പോളിയും നയന്‍ താരയും

Sun, Jul 09, 2017

Arabianewspaper 1644
തളത്തില്‍ ദിനേശനും ശോഭയുമായി നിവിന്‍ പോളിയും നയന്‍ താരയും

തളത്തില്‍ ദിനേശനും ശോഭയും വീണ്ടും സ്‌കീനിലെത്തും. ശ്രീനിവാസനും പാര്‍വതിയും അഭിനയിച്ച വേഷങ്ങളില്‍ നിവിന്‍ പോളിയും നയന്‍ താരയുമായിരിക്കും അഭിനയിക്കുക. ശ്രീനിവാസനു പകരം മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സംവിധാനം ചെയ്യും.


പിതാവിന്റെ അനുമതിയോടെ ധ്യാന്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുക. ലൗ ആക്ഷന്‍ ഡ്രാമ എന്ന പേരിലാണ് ചിത്രം ഇറങ്ങുക. നടനായ അജു വര്‍ഗീസ് ചിത്രം നിര്‍മിക്കും.


1989 ലാണ് ശ്രീനിവാസന്‍ തളത്തില്‍ ദിനേശനെന്ന കഥാപാത്രത്തെ വടക്കു നോക്കിയന്ത്രം എന്ന സിനിമയിലൂടെ അവതരിപ്പിച്ചത്.


വടക്കു നോക്കിയന്ത്രവുമായി ചിത്രത്തിന് ബന്ധമില്ലെന്നും കഥാപാത്രങ്ങളെ പുതിയ സാഹചര്യങ്ങളിലൂടെ പുനര്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ധ്യാന്‍ പറയുന്നു.


തട്ടത്തില്‍ മറയത്ത് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചേര്‍ന്ന ആഘോഷ വേളയിലാണ് ധ്യാന്‍ ശ്രീനിവാസന്‍ തളത്തില്‍ ദിനേശന്‍ വീണ്ടുമെത്തുന്ന കാര്യം പ്രഖ്യാപിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ