General News

ബംഗാള്‍: വര്‍ഗീയ കലാപമടങ്ങി, ബിജെപി നേതാക്കളെ തടഞ്ഞു

Sun, Jul 09, 2017

Arabianewspaper 590
ബംഗാള്‍: വര്‍ഗീയ കലാപമടങ്ങി

ബംഗാളിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തതോടെ സംഭവത്തിന് രാഷ്ട്രീയ മാനം കൈവന്നു.


കലാപം അരങ്ങേറിയ ബസീര്‍ഹത് മേഖല സന്ദര്‍ശിക്കാനെത്തിയ രൂപ ഗാംഗുലി അടക്കമുള്ള നേതാക്കളെ കൊല്‍ക്കൊത്തയില്‍ പോലീസ് അറസ്റ്റു ചെയ്തു.


നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ ബസീര്‍ഹത് മേഖലയില്‍ പ്രവാചക നിന്ദയെ തുടര്‍ന്ന് അരങ്ങേറിയ കലാപം ശമിച്ചു. സംസ്ഥാനത്ത് ബിജെപി പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.


ഒരാഴ്ച നീണ്ട വര്‍ഗീയ കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ പ്രവാചകനെ അവഹേളിച്ച് പോസ്റ്റിട്ട പതിനേഴുകാരനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ചില മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും മറ്റും നടന്നിരുന്നു. ക്രമേണ ഇത് കലാപത്തിലേക്ക് വഴിമാറുകയായിരുന്നു.


സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഗവര്‍ണര്‍ തന്നോട് ബിജെപിയുടെ ബ്ലോക്ക് പ്രസിഡന്റ് സംസാരിക്കുന്നതു പോലെയാണ് സംസാരിച്ചതെന്ന് മമത പറഞ്ഞു


ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന് മമത പറഞ്ഞു. അതിര്‍ത്തിയിലെ സൈന്യത്തിന്റെ ചുമതല ആര്‍ക്കാണ് കേന്ദ്രത്തിനല്ലേ? സംസ്ഥനത്തെ ക്രമസമാധാന തകരാറിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് ഇതിനു പിന്നിലെന്നും മമത പറഞ്ഞു.


ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്രം തങ്ങളുമായി സഹകരിക്കുന്നില്ല. രാഷ്ട്രീയ പക വെച്ചാണ് ബിജെപി നേതൃത്വം പെരുമാറുന്നതെന്നും മമത ആരോപിച്ചു,


എന്നാല്‍, കേവലം രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ഒരു വിഭാഗം ജനതയെ പ്രീണിപ്പിക്കുന്ന മമത സംസ്ഥാനത്തെ ഇരു വിഭാഗങ്ങളെ തമ്മില്‍ അകറ്റുകയാണെന്നും തൃണമൂലിന്റെ പ്രാദേശിക നേതൃത്വമാണ് കലാപത്തിന് ആഹ്വാനം നല്‍കി പോലീസിന്റെ സഹായവും ഉറപ്പിച്ചതെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.


ബിജെപി അയച്ച വസ്തുതാ പഠന സമിതിയിലെ അംഗങ്ങളായ മീനാക്ഷി ലേഖി, ഓം മാഥൂര്‍, സത്യപാല്‍ സിംഗ് എന്നീ എംപിമാരെ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ വെച് പോലീസ് അറസ്റ്റു ചെയ്തിരുന്നു. നേരത്തെ, കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ്, ഇടത് നേതാക്കളേയും പോലീസ് തടഞ്ഞിരുന്നു.


അതിനിടേ. സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണെന്നും മമത സര്‍ക്കാരിനെ പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Tags : Basirhat 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ