General News

ആഗോള താപനം: ജി 20 ല്‍ യുഎസ് ഒറ്റപ്പെട്ടു

Sun, Jul 09, 2017

Arabianewspaper 480
ആഗോള താപനം:  ജി 20 ല്‍ യുഎസ് ഒറ്റപ്പെട്ടു

ജി 20 ഉച്ചകോടിയില്‍ ആഗോള താപന വിഷയത്തില്‍ യുഎസ് ഒറ്റപ്പെട്ടു. ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങള്‍ പാരീസ് ഉടമ്പടിയില്‍ ഭേദഗതി വരുത്താന്‍ തയ്യാറാല്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണിത്. ആഗോള താപനം സംബന്ധിച്ച് ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ യുഎസ് മാത്രമാണ് ഒപ്പു വെയ്ക്കാതിരുന്നത്.


കരാറില്‍ നിന്നും കഴിഞ്ഞ ദിവസം പിന്‍മാറിയ യുഎസ് ഇതോടെ ഉച്ചകോടിയി്ല്‍ ഒറ്റപ്പെട്ടു. ആഗോള താപന വിഷയത്തില്‍ ഇന്ത്യ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു


ഭീകരവാദം തടയുന്നതിനും ആഗോള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും പ്രധാനമന്ത്രി മോഡി മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് സ്വീകാര്യതയുണ്ടായി.


വ്യാപാരം, വ്യവസായം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുള്ള കരകയറ്റം., മേഖലകളിലെ സമാധാനം എന്നിവയായിരുന്നു രണ്ടു ദിവസം നീണ്ട ഉച്ചകോടിയിലെ പ്രധാന അജണ്ട.


വ്യാപാരത്തിനും നിക്ഷേപത്തിനും അനുകൂലമായ സാഹചര്യം എല്ലാ അംഗരാജ്യങ്ങളും ഒരുക്കണമെന്ന് രാഷ്ട്രത്തലവന്‍മാര്‍ ആവശ്യപ്പെട്ടു. വ്യാപാര കാര്യങഅങളില്‍ വിവേചനം പാടില്ലെന്നും നിക്ഷേപത്തിനും വ്യാപാരത്തിനും എത്തുന്നവരെ സമാനമായ ആവേശത്തോടെ സ്വീകരിക്കണമെന്നും നിര്‌ദ്ദേശം ഉയര്‍ന്നു. അടുത്ത ജി 20 ഉച്ചകോടി 2018 ല്‍ അര്‍ജന്റീനയില്‍ വെച്ചു നടത്താന്‍ സമ്മേളനത്തില്‍ തീരുമാനമായി. 2019 ല്‍ ജപ്പാനാകും വേദി. 2020 ല്‍ സൗദി അറേബ്യയും.

Tags : G20 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ