General News

മല്യയെ കൈമാറണമെന്ന് മോഡി മെയോട് ആവശ്യപ്പെട്ടു

Sun, Jul 09, 2017

Arabianewspaper 431
മല്യയെ കൈമാറണമെന്ന് മോഡി  മെയോട് ആവശ്യപ്പെട്ടു

കോടികളുടെ ബാങ്കുവായ്പ തട്ടിയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ കൈമാറാനുള്ള നീക്കം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മെയോട് ആവശ്യപ്പെട്ടു.


ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇരു രാഷ്ട്ര നേതാക്കളും ജര്‍മനിയിലെ ഹംബര്‍ഗിലെത്തിയപ്പോഴാണ് കുൂടിക്കാഴ്ച നടന്നത്.


2016 മുതല്‍ യുകെയില്‍ അഭയം പ്രാപിച്ച് കഴിയുന്ന മല്യയെ വിട്ടു കിട്ടാന്‍ ആവശ്യമായ എല്ലാ നടപടി ക്രമങ്ങളും ഇന്ത്യ പൂര്‍ത്തികരിച്ചു. ഇനി ബ്രിട്ടന്റെ ഭാഗത്തു നിന്നുള്ള നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട്. ഇത് വേഗത്തിലാക്കണമെന്നാണ് മോഡി മേയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിലിലില്‍ മല്യയെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. പിന്നീട് മല്യക്ക് ജാമ്യം ലഭിച്ചു. ഉടനെ മല്യയെ ഇന്ത്യയിലെത്തിക്കുമെന്നാണ് വിദേശ കാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ഭാഗ് ലെ പറയുന്നത്.


ഇന്ത്യയും യുകെയുമായുള്ള ഉഭയകക്ഷി പ്രശ്‌നങള്‍ ചര്‍ച്ചയില്‍ വന്നു.

Tags : G-20 Summit 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ