General News
ജുനൈദ് സംഭവം: മുഖ്യപ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍
Sun, Jul 09, 2017


ഹരിയാനയിലേക്കുള്ള യാത്ര മദ്ധ്യേ കൊല്ലപ്പെട്ട പതിനേഴുകാരന് ജുനൈദിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍.. മഹാരാഷ്ട്രയിലെ ധുളെ ജില്ലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
കേസ് അന്വേഷിക്കുന്ന ഫരീദാബാദ് പോലീസാണ് ഇയാളെ പിടികൂടിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കുവേണ്ടി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒളി സങ്കേതം കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
നിയമപരമായ കാരണങ്ങളാല്‍ ഇയാളെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും കോടതിയില്‍ ഹാജരാക്കുകയും തിരിച്ചറിയല്‍ പരേഡ് നടത്തുകയും ചെയ്യേണ്ടതുണ്ട്. സംഭവസമയം, ജുനൈദിനൊപ്പം കുടെയുണ്ടായിരുന്ന സഹോദരന് ഇയാളെ തിരിച്ചറിയേണ്ടതുണ്ട്.
കൊലപാതകിയെ കുറി്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയാണ് പോലീസ് പ്രഖ്യാപിച്ചിരുന്നത്.
ഈദിനോട് അനുബന്ധിച്ച് ഡെല്‍ഹിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങിയ ജുനൈദും സഹയാത്രികരും തമ്മില്‍ സീറ്റിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കം പിന്നീട് രാജ്യ ദ്രോഹിയെന്നും ബീഫ് ഭക്ഷിക്കുന്നവനെന്നും ആരോപിച്ചുള്ള മതവെറി ആക്രമണമായി മാറുകയായിരുന്നു.
വാക്കേറ്റത്തെ തുടര്‍ന്ന് ജുനൈദിനെ പ്രതികളിലൊരാള്‍ കുത്തുകയായിരുന്നു ചോരവാര്‍ന്നാണ് ജുനൈദ് കൊല്ലപ്പെട്ടത്. ജുനൈദ് യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ടുമെന്റില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നിട്ടുണ്ടും ആരും സാക്ഷ്യം പറയാന്‍ എത്തിയില്ലെന്നത് പോലീസിനെ കുഴക്കി. റെയില്‍ വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ ജുനൈദിന്റെ സഹോദരനും കസിനും പരിക്കേറ്റിരുന്നു,
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment