General News

ചൈനയ്ക്ക് താക്കീതുമായി മലബാര്‍ നാവികാഭ്യാസം

Sun, Jul 09, 2017

Arabianewspaper 461
ചൈനയ്ക്ക് താക്കീതുമായി മലബാര്‍ നാവികാഭ്യാസം

ഇന്ത്യയും യുഎസും ജപ്പാനും സംയുക്തമായി നടത്തുന്ന നാവികാഭ്യാസ പ്രകടനങ്ങള്‍ക്കുള്ള വന്‍ യുദ്ധക്കപ്പലുകള്‍ എത്തി തുടങ്ങി. മലബാര്‍ എന്നു പേരിട്ടിട്ടുള്ള സംയുക്ത നാവികാഭ്യാസ പ്രകടനത്തിന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അരങ്ങ് ഒരുങ്ങി.


പടക്കപ്പലുകളും വിമാന വാഹിനി കപ്പലുകളും, അന്തര്‍ വാഹിനികളും എല്ലാം എത്തിയിട്ടുണ്ട്. വിമാന വാഹിനിക്കപ്പലുകളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ പറന്നു പൊങ്ങുകയും നിരീക്ഷണ പറക്കലുകള്‍ നടത്തി വരികയും ചെയ്യുന്നുണ്ട്.


പത്ത് ദിവസം നീളുന്ന സംയുക്ത നാവികാഭ്യാസ പ്രകടനങ്ങളില്‍ ആശങ്കയില്ലെന്നും തങ്ങള്‍ക്ക് ഇത് ഭീഷണിയല്ലെന്നുമാണ് ചൈന പ്രതികരിച്ചത്.


അമേരിക്കയുടെ അത്യാധുനിക ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണ ചൈനാക്കടലിനു മുകളില്‍ എത്തിയത് ഉതതര കൊറിയയ്ക്കുള്ള മുന്നറിയിപ്പായിരുന്നു. ചൈനയുടെ ചില നടപടികളാണ് ഇത്തരമൊരു നീക്കത്തിന് മൂന്നു രാജ്യങ്ങളേയും പ്രേരിപ്പിച്ചത്.


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ സാന്നിദ്ധ്യവും മേഖലയിലെ ആക്രമണോത്സുകമായ നീക്കങ്ങളും മലബാര്‍ സംയുക്ത നാവികാഭ്യാസ പ്രകടനത്തിന് കാരണമായിി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ